താൾ:Malabhari 1920.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൭


കരിച്ചുകൊണ്ടും ഞായറാഴ്ച തോറും ഇവർ പത്രമൊന്നു് അച്ചടിച്ചുവിടുകതന്നെചെയ്തുതുടങ്ങി.പിൽക്കാലത്തിൽ പ്രഖ്യാതമായി ശോഭിച്ച "ഇൻഡ്യൻ സ്പെക്ടേറ്റർ" പത്രത്തിന്റെ ഉത്ഭവം ഇങ്ങനെയാണു്.ഈ പത്രം ലണ്ടൻസഹജീവിയെ അനുസരിച്ചു നാനാദേശവൃത്താന്തങ്ങളും,അവയെക്കുറിച്ചുള്ള ഗുണദോഷനിരൂപണങ്ങളും ജനങ്ങളെ രസിപ്പിക്കയും പഠിപ്പിക്കയും ചെയ്യാനുതകുന്ന വിവിധവിഷയങ്ങളും ഉള്ളടക്കിക്കൊണ്ടു മുറയ്ക്കു നടന്നുവന്നു.അന്ന് അതിൽ പത്രാധിപത്യം വഹിച്ചിരുന്നതു് മിസ്റ്റർ ഫിറോസിഷാ പെസ്റ്റാൺജി തലിയാർക്കൺ ആണു്.അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം മലബാറി ആ പത്രത്തിന്റെ ലേഖകവർഗ്ഗത്തിൽ ഒരാളായി നിന്നു് ഉത്സാഹപൂർവ്വം പ്രവർത്തിച്ചു.

ആളും തരവുമൊന്നും നോക്കാതെ ,ഏതുകാര്യത്തിലും സ്വതന്ത്രാഭിപ്രായം പുറപ്പെടുവിക്കുന്നതിൽ ഈ പത്രത്തിനു ഒട്ടുംതന്നെ കൂസലുണ്ടായില്ല.പ്രവർത്തകന്മാർ ധീരന്മാർ തന്നെയെങ്കിലും അപക്വാശയന്മാരായിരുന്നതുകൊണ്ടു് , ബാലകന്റെ കയ്യിൽ കിട്ടിയ കത്തിപോലെ ,ഈ പത്രം പല അപകടങ്ങളുമുണ്ടാക്കിതീർത്തു.വയോവൃദ്ധന്മാരെങ്കിലും ജനപ്രമാണികളായ പരിപക്വാശയന്മർ ഈ അക്ഷമന്മാരായ ചെറുപ്പക്കാരുടെ വകതിരിവില്ലതെയുള്ള ധീര

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/46&oldid=152427" എന്ന താളിൽനിന്ന് ശേഖരിച്ചത്