താൾ:Malabhari 1920.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മൂന്നാം അദ്ധ്യായം

പത്രപ്രവൎത്തകൻ

ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷാജ്ഞാനം ഒട്ടൊട്ടു പരക്കുകയും, ഇന്ത്യക്കാർ ഇംഗ്ലീഷുകാരോടു അടുത്തിടപെടുന്നതിൽ സന്തുഷ്ടരാകയും ചെയ്തുതുടങ്ങിയപ്പോൾ, രാജ്യഭരണവിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട അംഗമെന്നു് പാശ്ചാത്യരാൽ അംഗീകൃതമായിരിക്കുന്ന വൃത്താന്തപത്രപ്രവർത്തനം ഇന്ത്യയിലേക്കും സംക്രമിച്ചു. ഇവിടെ ആദ്യമായി ഒരു വൃത്താന്തപത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയതു് കൽക്കട്ടായിലാണു്.ഈ കഥ നടക്കുന്നതിനു് ഒരു ശതവർഷം മുമ്പാണു് അതിന്റെ ആരംഭം.ഒരു ഇംഗ്ലീഷ് സാഹിത്യകാരന്റെ ആധിപത്യത്തിൽ ഇംഗ്ലീഷ് ലേഖകൻമാരുടെ സഹകരണത്തോടുകൂടി ഇംഗ്ലീഷ്ഭാഷയിലാണു് ആ പത്രം നടന്നിരുന്നതു്.തൽപ്രവർത്തകന്മാരാവട്ടെ,അന്നത്തെ ഭരണാധികാരികളുമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നതിനാൽ ഗവർമ്മെണ്ടിന്റെ കൃത്യങ്ങളെ നിർദ്ദയം അതിൽ ആക്ഷേപിച്ചുകൊണ്ടേയിരുന്നിരുന്നു.അന്നു് ബ്രിട്ടീഷ്ഭരണം ഇന്ത്യയിൽ ഇത്രയും സുസ്ഥിരമോ പരിവ്യാപ്തമോ ആയിരുന്നില്ല. ആ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/42&oldid=149339" എന്ന താളിൽനിന്ന് ശേഖരിച്ചത്