താൾ:Malabhari 1920.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨


വിത്സന്റെ ദേഹവിയോഗത്തെ സംബന്ധിച്ചു മലബാറി ഒരു വിലാപ കൃതി രചിച്ചു." വിത്സൻ വീരൻ" എന്നാണിതിനു പേർ. "ജീവിതാനുഭവ" ത്തിലെ രീതിയിലുള്ള വൃത്തങ്ങളാണു് ഇതിൽ ഉപയോഗിച്ചിരിക്കുന്നതു്.രചനാഗുണം പൂർവ്വകൃതികളിലെക്കാൾ മികച്ചുനിൽക്കുന്നുണ്ടെങ്കിലും രസ സമ്മിളിതമായ ലോകതത്വവിഭവം കൊണ്ടു് പണ്ഡിതൻമാരെ തൃപ്തിപ്പെടുത്തുന്നതിനു് ഇതു് ശക്തമായിട്ടില്ല. അഥവാ,മുക്തകണ്ഠമായ ആക്രന്ദനത്തിൽ തത്വാന്വേഷണം ചെയ്തു രസിക്കുവാനാഗ്രഹിക്കുന്നതു് മുർഖഭാവമാണല്ലോ.മിൽട്ടന്റെ "ലിസിഡസ്" എന്നും ,മാത്യു ആർനോൾഡിന്റെ "തൈറസിസ്" എന്നുമുള്ള കൃതികളുടെ ഛായയിൽ കൂടിയാണു് "വിത്സൻവീര" ന്റെ ഗതി.ഇത് ടെനിസന്റെ "ഇൻമെമ്മോറിയം" എന്ന കൃതിയോടാണു് അധികം സദൃശമായിരിക്കുന്നതു്.വിത്സൻ മരിച്ചിട്ട് മൂന്നുകൊല്ലം കഴിഞ്ഞിട്ടു മാത്രമേ ഈ കാവ്യം പ്രസിദ്ധീകരിക്കുവാൻ മലബാറിക്കു കഴിഞ്ഞുള്ളു.അക്കാലത്തേക്കു് ,അതായതു ൧൮൭൮-ൽ മലബാറിയുടെ ജീവിതസ്ഥിതി ഒട്ടല്ലാതെ ഉയർന്നു കഴിഞ്ഞിട്ടുണ്ടു്."

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/41&oldid=217502" എന്ന താളിൽനിന്ന് ശേഖരിച്ചത്