താൾ:Malabhari 1920.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൧


ണമെന്നു് അദ്ദേഹം കലശലായി ആഗ്രഹിച്ചിരുന്നു. ബാഹ്യമായി ഇത് സാധിച്ചില്ലെങ്കിലും,മതപരിവർത്തനം കൊണ്ടു് മനോഗുണത്തികവിനെയാണു് അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിൽ, ആന്തരികമായി ക്രൈസ്തവ പുരോഹിതൻമാർക്കുപോലും അസൂയാജനകമാകത്തക്ക സ്വർത്ഥത്യാഗശീലം മലബാറിയിൽ പ്രശോഭിക്കുന്നതുകണ്ടു് അദ്ദേഹം കൃതാർത്ഥനായിരിക്കണം. കൃിസ്തു മതാചാരപ്രകാരം വേഷം മാറിയില്ലെങ്കിലും, ആ മത തത്വങ്ങൾ തന്റെ ജീവിതത്തോടു് നല്ലവണ്ണം ഇണക്കിച്ചേർക്കുവാൻ മലബാറി ശ്രമിക്കാതിരുന്നിട്ടില്ല. ഡാക്ടർ വിത്സൻ ചിലനാൾകൂടി ജീവിച്ചിരുന്നുവെന്നിരിക്കിൽ, ഈ ശിഷ്യൻ മത സംബന്ധമായി അപ്പോഴും തന്റെ അനുയായിയാകയില്ലെങ്കിലും, വൈദിക ലൌകിക കാര്യങ്ങളിൽ തന്റെ ദൃഷ്ടിക്കുകൂടിയും അപ്രാപ്യമാകത്തക്ക അത്ര ഉന്നതസ്ഥാനത്തേക്കു് അതിവേഗം കയറിച്ചെല്ലുന്നതു കണ്ടു് അദ്ദേഹത്തിനു് ആ ഹർഷാശ്രൂ പ്രവാഹത്തിൽ നീന്തി നീന്തിക്കൊണ്ടു തന്നെ പരലോകയാത്ര ചെയ്യാമായിരുന്നു. മലബാറി ക്രിസ്തുമതം സ്വീകരിക്കാതിരുന്നതു് എന്തു കൊണ്ടു് എന്ന ചോദ്യത്തിനു് അദ്ദേഹത്തിന്റെ മനസ്സിനുതന്നെയും മറുപടി പറയുവാൻ കഴിഞ്ഞിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/40&oldid=152413" എന്ന താളിൽനിന്ന് ശേഖരിച്ചത്