താൾ:Malabhari 1920.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯


ളും ആ രാജ്യവുമായുള്ള ബന്ധത്തേയും,പരസ്പരബോധത്തെയും പ്രബലപ്പെടുത്തുകയെന്നതാകുന്നു. ഒന്നു് പ്രത്യേകം ഓർത്തുകൊള്ളണം; ഇംഗ്ലീഷ്കാർ,മുഴുവനുമല്ലാ, ദുർല്ലഭം ചില വിശിഷ്ടാശയന്മാർ അന്യസൽകൃതിയെ യഥോചിതം മാനിക്കുന്നുണ്ടു്. ഇംഗ്ലീഷ്ഭാഷയ്ക്കു് ഇത്രയേെറെ പ്രചാരവും പ്രശസ്തിയുമുണ്ടായതിനുള്ള സൂക്ഷ്മഹേതു, ആ ഭാഷയിലെ ഗ്രന്ഥകാരന്മാർക്കുള്ള അനിബദ്ധമായ സ്വാതന്ത്യം, ആകർഷകമായ രചനാചാതുരി,സത്യപരമായ ആശയശുദ്ധി എന്നിവയിലാണു് അന്തർല്ലീനമായിരിക്കുന്നതു്”. മാക്സ്മുള്ളരുടെ ഈ ഉപദേശം മലബാറി ശിരസാവഹിച്ചു കൊണ്ടുതന്നെയായിരുന്നു ആംഗ്ലേയഭാഷാസംബന്ധമായ ഭാവികൃത്യങ്ങളിൽ പ്രവേശിച്ചതു്.അനുതാപപൂർവകമായ പരോപകൃതിയിൽ അദ്വിതീയ പ്രഖ്യാതയായ മിസ്സ് ഫ്ലാറെൻസ് നൈറ്റിംഗെയിൽ എന്ന മഹതിയും മലബാറിയെ ഈ കാവ്യനിർമ്മിതിയിൽ പ്രശംസിച്ചിട്ടുണ്ടു്. “സർവ്വേശ്വരൻ ഈ ഉദ്യമത്തിൽ താങ്കളെ അനുഗ്രഹിക്കട്ടെ.ആ ആദ്യന്തരഹിതൻ ഭാരതഭൂമിയെ സംരക്ഷിക്കട്ടെ;ഇംഗ്ലണ്ടിനേയും അങ്ങിനെ തന്നെ.ആംഗ്ലേയരും ഭാരതീയരും ഒരേ കുടുംബക്കാരെപ്പോലെ പരസ്പരസ്നേഹഗുണത്താൽ ബദ്ധരാവട്ടെ.ആ മഹാശക്തിയുടെ വാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/38&oldid=152411" എന്ന താളിൽനിന്ന് ശേഖരിച്ചത്