താൾ:Malabhari 1920.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮


ള്ളവരാണു്. ജർമ്മനിയിലെ പണ്ഡിതാഗ്രേസരനായിരുന്ന പ്രഫസ്സർ മാക്സ്മുള്ളർ നമ്മുടെ കവിയെ അഭിനന്ദിച്ചതു് പ്രത്യേകമൊരു രീതിയിലാണു്. തനിക്കു് അന്ന് ഇന്ത്യയിലുള്ള അഞ്ചോ,ആറോ സ്നേഹിതൻമാരിൽ ഒരാളായിട്ടു് അദ്ദേഹം മലബാറിയെ ഗണിച്ചു.പിന്നീട് മലബാറി മാക്സ്മുള്ളരുടെ ഉറ്റ ചങ്ങാതി തന്നെ ആയിട്ടുണ്ടു്. അദ്ദേഹം ജർമ്മൻകാരനാകയാൽ, ഇംഗ്ലീഷ്ഭാഷയിൽ സാമാന്യപരിജ്ഞാനം മാത്രമേ നേടിയിരുന്നുള്ളു. അതിനുതന്നെയും തനിക്കുണ്ടായിട്ടുള്ള പ്രയത്നം ഒട്ടും നിസ്സാരമല്ലായ്കയാൽ, ഒരു ഭാരതീയന്നു അതിലേക്കായി സ്വമസ്തിഷ്കത്തെ എത്ര വളരെ മർദ്ദിക്കേണ്ടിവരുമെന്നു് അദ്ദേഹം സ്വാനുഭവം കൊണ്ടുതന്നെ ഗ്രഹിച്ചിട്ടുണ്ടു്. മാക്സ്മുള്ളർ മലബാറിക്കെഴുതിയ കത്ത് ഇങ്ങിനെയാണ്:-"എന്റെ മാതൃഭാഷയല്ലാ ഇംഗ്ലീഷ്. ഞാൻ അദ്ധ്വാനിച്ചു നേടിയ ഫലമാണു് എനിക്കുള്ള ആംഗ്ലേയ ഭാഷാജ്ഞാനം. അതിലെ ഗദ്യവിഭാഗത്തിലല്ലാതെ, പദ്യവിഭാഗത്തിൽ കത്തൃത്വം നേടുവാൻ ഞാൻ ഇതുവരെയും ഉദ്യമിച്ചിട്ടില്ല. ഗദ്യ രൂപത്തിലാവട്ടെ, പദ്യരൂപത്തിലാവട്ടെ ഇംഗ്ലീഷ് ഭാഷയിൽ നമുക്കുള്ള കർത്തവ്യകർമ്മം, നമ്മുടെ ഭാഷകളിൽ പൂർവ്വികമായി തിളങ്ങിക്കിടക്കുന്ന പദാർത്ഥങ്ങളെ ഇംഗ്ലണ്ടിലേക്കയച്ചു കൊടുത്തു് നമ്മുടെ രണ്ടു രാജ്യങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/37&oldid=152410" എന്ന താളിൽനിന്ന് ശേഖരിച്ചത്