താൾ:Malabhari 1920.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨


ത്തിലേക്കു് ആനയിക്കുകയാണു് ചെയ്തു്.മിസ്റ്റർ വുഡ്ഡ് മലബാറിയുടെ മനോഗതിയെ പരീക്ഷിച്ചതിൽ പത്രപ്രവർത്തനത്തിൽ അസാമാന്യം ശോഭിക്കത്തക്ക കെൽപ്പും കോപ്പുമുണ്ടെന്നു കണ്ടു്, ആ ജോലിയിൽ നമ്മുടെ കഥാനായകനെ പ്രവേശിപ്പിച്ചു.അദ്ദേഹം മലബാറിയുടെ കൃതിയെ അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുവാൻ ഗവർമെണ്ടിന്റേയും ചില ധനികൻമാരുടെയും സഹായമുണ്ടാക്കിക്കൊടുത്തിട്ടും, മലബാറി ആ മാർഗ്ഗത്തിലേക്കു തിരിയുവാൻ മടിക്കുകയാൽ,ഒടുക്കം, ആ കൃതി പുറത്തുവിടാൻ കഴിഞ്ഞതു് ൧൮൭൫-ലാണ്. "നീതിവിനോദ" മെന്നാണു് ആ പുസ്തകത്തിനു പേർ കൊടുത്തിരിക്കുന്നതു്.യാചകന്മാരുടെ കൂടെ പാട്ടുപാടി ഉഴന്നു നടന്നിരുന്ന കാലത്തു് അവരിൽനിന്നു് പഠിക്കുവാൻ കഴിഞ്ഞ പാട്ടുകളുടെ മട്ടിലാണു് ഈ കൃതിയിലെ വൃത്ത നിബന്ധനയെങ്കിലും , അതിൽ അന്തർഭവിച്ചിട്ടുള്ള നീതിപരമായ ആശയങ്ങളെല്ലാം സ്വാനുഭവപരമ്പരയിൽ നിന്നു സിദ്ധിച്ചവതന്നെ.വൃത്തബന്ധം ചിലെടത്തെല്ലാം വികലമായിട്ടുണ്ടെങ്കിലും, കാവ്യനിർമ്മാണവ്യവസ്ഥ പലെടത്തും അതിലംഘിതമായിട്ടുണ്ടെങ്കിലും ആ കൃതിയിൽ അനർഗ്ഗളം ആകലിതമായ മധുര പദാവലി സമാകർഷകമാകയാലും,അതിൽ സുന്ദരതരം ശൈശവ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/31&oldid=152404" എന്ന താളിൽനിന്ന് ശേഖരിച്ചത്