താൾ:Malabhari 1920.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩


ഭ്യാസവിഷയത്തിൽ ബുദ്ധിമാനായ ഒരുപദേഷ്ടാവിനേയും, ദയാർദ്രനായ ഒരു സഹായിയേയും, ഒരേസമയത്തു ഒരേരൂപത്തിൽ സിദ്ധിക്കയുമുണ്ടായി. മൌനപരനും ലജ്ജവാനുമായ മലബാറി കാഴ്ചയിലെന്നപോലെ ഉദാസീനനല്ല, ആന്തരികമായി ഊർജ്ജ്വസ്വലനും കൃത്യശ്രദ്ധാപരനുമാണെന്നു ആ പ്രാധാനാധ്യാപകനു് ഗ്രഹിക്കാൻ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ശുപാർശകൊണ്ടും, തന്റെ സമാർത്ഥ്യം കൊണ്ടും മലബാറിക്കു് സൂരത്തിലേക്കാളധികം ശിഷ്യന്മാർ ബോംബയിലുണ്ടായി. അന്നുമുതൽ മലബാറിയുടെ ജീവിതം ക്ലേശഗ്രഹണത്തിൽ നിന്നു് ഒട്ടോട്ടായി വിമുക്തമായത്തുടങ്ങുകയും ചെയ്തു.

പരീക്ഷയിൽ ആദ്യമുണ്ടായ അപജയത്താൽ മനസ്സിടിയാതെ, ഗണിതവിജ്ഞാനീയം നല്ലവണ്ണം പഠിച്ചുകൊണ്ടു് മലബാറി അടുത്തവർഷത്തിലും പരീക്ഷയിൽ ചേർന്നു. അപ്പോഴും തോറ്റുപോകയാൽ, രണ്ടാമതും, മൂന്നാമതും, ചേർന്നു് ശ്രമിച്ചു്, ഒടുവിൽ വിജയിയാകതന്നെ ചെയ്തു. പിന്നീടു് സർവകലാശാലയിൽ പ്രവേശിക്കുവാൻ ശ്രമിക്കാതെ, അത്രയും കൊണ്ടു മലബാറി പാഠാശാലാജീവിതത്തിൽ നിന്നു് വിരമിച്ചു. അഥവാ, തന്റെ ബുദ്ധിശക്തിയെ സർവ്വകലാശാലയുടെ കർക്കശമായ മർദ്ദനക്രിയക്കു്, വിഷയമാർക്കുക

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/22&oldid=150340" എന്ന താളിൽനിന്ന് ശേഖരിച്ചത്