Jump to content

താൾ:Malabhari 1920.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൯


ബഹുജനസേവനമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരാൾക്കു് ഇത്രയും അപ്രസിദ്ധനായി ഒതുങ്ങിയനിലയിൽ ജീവിക്കുവാൻ കഴിഞ്ഞതുതന്നെ മറ്റുദേശാഭിമാനികൾക്കെല്ലാം ഇതുവരേയും ദുഷ് പ്രാപമായി കിടക്കുന്ന സിദ്ധിവിശേഷമാണു്. അതേ: എന്തിനാണു് കീർത്തി! എന്തിനാണു് ധനം! മനസ്സമാധാന സംപൂർണ്ണനായിത്തന്നെ മലബാറി ജീവിച്ചു. മനസ്സമാധാസംപൂർണ്ണനായിത്തന്നെ അദ്ദേഹം സ്വധർമ്മം നിർവഹിച്ചു. മനസ്സമാധാനസംപൂർണ്ണനായിത്തന്നെ അദ്ദേഹം ഇൗശ്വരസന്നിധിയിൽ ചെല്ലുകയും ചെയ്തു.


"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/138&oldid=149270" എന്ന താളിൽനിന്ന് ശേഖരിച്ചത്