താൾ:Malabhari 1920.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൬

ത്തവും കീർത്തിയും നേടി ഐശ്വര്യ പൂർണ്ണനായി വിളങ്ങുവാൻ ആ മാർഗ്ഗവും അ‍ദ്ദേഹത്തിനു് തുറന്നുകിടന്നിരുന്നു. അതെല്ലാം കൈവിട്ടുകള‍ഞ്ഞു്, പാവങ്ങൾക്കിടയിൽ കടന്നു് അവരെ സംരക്ഷിക്കുവാനാണു് അദ്ദേഹം മുതിർന്നതു്. അനാഥരും നിർഗ്ഗതികളുമായ ദീനന്മാർക്കു വേണ്ടി തന്റെ സർവ്വസുഖങ്ങളേയും, തന്റെ ബന്ധുജനത്തെത്തന്നെയും അദ്ദേഹം പരിത‍്യജിച്ചിരിക്കുന്നു. ആരെയും പരിഭവിപ്പിക്കേണമെന്നു് അദ്ദേഹം വിചാരിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിനു് ശത്രുക്കൾ വളരെയധികമുണ്ടായിട്ടുണ്ടു്. വൈദികാചാരപ്രതിപന്നന്മാർക്കു് ഈ ആചാരപരിഷ്കർത്താവിൽ വിദ്വേഷമുണ്ടാകുന്നതു് സംഭാവ്യം തന്നേയാണല്ലൊ. അദ്ദേഹമാവട്ടെ, തനിക്കു് കുടുംബകാര്യത്തിലും പൊതുകാര്യത്തിലും മറ്റുള്ളവർ പലതുപലതായിച്ചെയ്ത ഉപദ്രവങ്ങളെല്ലാം അപ്പോഴപ്പോൾ തന്നെ ക്ഷമിച്ചു് വിസ്മരിച്ചുകളകയാണു് ചെയ്തതു്. കീർത്തിമോഹത്താൽ പ്രേരിതനായ താന്തോന്നിയാണെന്നും മറ്റുംപറ‍ഞ്ഞു് മലബാറിയെ അദ്ദേഹത്തിന്റെ ശത്രുക്കൾ ഒട്ടല്ലാതെ അധിക്ഷേപിച്ചിട്ടുണ്ട്. തന്റെ സുഖസൗകര്യങ്ങളെയെല്ലാം പരിത്യജിച്ചു്, സഹായത്തിനായി ഒരുങ്ങിവന്ന സ്നേഹിതന്മാരെക്കൂടിയും മുഷിപ്പിച്ചയച്ചു്, ബഹുജനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/135&oldid=149547" എന്ന താളിൽനിന്ന് ശേഖരിച്ചത്