താൾ:Malabhari 1920.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൫

ന്റെ കടമപ്രകാരം പരാർത്ഥം പ്രവർത്തിക്കുന്നതിൽ പ്രത്യേകം ശ്രദ്ധാർഹമായി ഒന്നുമില്ലെന്നുമാണ് മലബാറിയുടെ സിദ്ധാന്തം. എന്നാൽ, സ്വന്തം കടമയെകുറിച്ചു ഒട്ടും തന്നെ ബോധമില്ലാതെ ശാപഗ്രസ്തമായ നികൃഷ്ടജീവിതം ധരിക്കുന്ന നാം, പണം കടം വാങ്ങിക്കൊണ്ടു പോയവൻ അതിന്റെ പലിശ കൊണ്ടുവന്നു തരുന്നതുപോലെയാണ്, മലബാറിയെപോലെയുള്ള മഹാശയന്മാർ ചെയ്യുന്ന സമുദായസേവനമെന്നു് അശ്രദ്ധമായി ഗണിക്കുവാൻ തക്ക അത്ര മനോവികാസമുള്ളവരല്ലല്ലോ.

ഒതുങ്ങിയിരുന്നുകൊണ്ടു്-ആരുമേതുമറിയാതെയെന്നുതന്നെ പറയാം-അങ്ങിനെയാണു് മലബാറി ജീവകാലമത്രയും പരോപകാരം ചെയ്തിരിക്കുന്നതു്. ജനങ്ങൾ സ്തുതിക്കയോ നിന്ദിക്കയോ എന്തുതന്നെ ചെയ്താലും അദ്ദേഹത്തിന്റെ കർത്തവ്യകർമ്മ ഗതിക്കു് ഇളക്കമുണ്ടായിട്ടില്ല. രാജ്യകാര്യവ്യവഹാരത്തിൽത്തന്നെ അദ്ദേഹം പിന്നെയും ശ്രമിച്ചിരുന്നുവെന്നു് വരികിൽ , "ജന്മനാ ജനനേതാവു്" എന്നു് കർണ്ണൽ ഓൾക്കോട്ടിനാൽ പ്രകീർത്തനായ മലബാറി ലൗെകിക സുഖാവസ്ഥയിൽ അത്ര വളരെ ഉയർന്നുകയറുമായിരുന്നു! സാഹിത്യവീരനാവേണമെന്നാണു് അദ്ദേഹം ആഗ്രഹിച്ചു പ്രവർത്തിച്ചതെങ്കിൽ, വി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/134&oldid=149555" എന്ന താളിൽനിന്ന് ശേഖരിച്ചത്