താൾ:Malabhari 1920.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨൧

നെ പല സംഭവങ്ങളിലും, ദിവസേനയെന്നുതന്നെയല്ലാ, മുഹൂർത്തം തോറും തന്നെ ദേഹാഭിമാനപരിത്യാഗത്തിനിടയായേക്കാം. ആദ്യമാദ്യം ദുസ്സഹമായി തോന്നിക്കൊണ്ടിരുന്ന ആ ത്യാഗം ഇപ്പോൾ സംതൃപ്തിയും സമാധാനവും നിറഞ്ഞ വിജയമായി പരിണമിച്ചിരിക്കുന്നു. രഹസ്യം ഇത്രതന്നെ"

യൗെവനകാലത്തു് സർവ്വസമ്മതനായി, പ്രഖ്യാതനായി ഉയർന്നുനിൽക്കുമ്പോൾ ബാല്യത്തിൽ തന്നോടൊന്നിച്ചു വളർന്നുവന്ന കർത്തവ്യകർമ്മത്തെ അദ്ദേഹം ഒരിക്കലും വിസ്മരിക്കയുണ്ടായിട്ടില്ല. സമ്പൽ പൂർണ്ണമായ ഉന്നതസ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും, തന്റെ കൂടെപ്പിറപ്പായ ദാരിദ്ര്യം തന്നെയാണു് അദ്ദേഹത്തിനു് പ്രിയതരമായിരുന്നതു്. സ്വന്തം സന്താനങ്ങൾ, അവർ തന്റെ ആത്മജന്മാരാണെങ്കിൽ, തന്നോടൊന്നിച്ചു് കഷ്ടപ്പടുവാൻ കടപ്പെട്ടവർ തന്നെയെന്നു് നിശിച്ഛയിച്ചു്, അവർക്കായിട്ടുകൂടിയും വകയൊന്നും കരുതാതെ, തനിക്കു സുലഭമായി സിദ്ധിച്ചിരുന്ന സുഖം, മാനം, പണം എന്നിതെല്ലാം അദ്ദേഹം ബഹുജനഗുണത്തിനായി പരിത്യജിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ആരംഭം മുതൽ അവസാനംവരെ സ്വാർത്ഥവിചാരകർമ്മങ്ങളിൽ ഒരു ശകലം പോലും സ്വപ്നത്തിൽകൂടിയും അനുഭവി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/130&oldid=149551" എന്ന താളിൽനിന്ന് ശേഖരിച്ചത്