താൾ:Malabhari 1920.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൮


അദ്ദേഹത്തിന്റെ ജീവിതം കേവലം ആഢംബരഹീനമായിരുന്നു. അതു് അദ്ദേഹത്തിന്റെ എല്ലാ കർമ്മങ്ങളിലും വ്യക്തമായി പ്രതിബിംബിക്കയും ചെയ്തിരുന്നു. വിശിഷ്ടാശയനും വിക്രാന്തചരിതനുമായ അദ്ദേഹം വിനതനും വിനീതനുമായിട്ടാണു് മാതൃഭൂമിയെ സേവിച്ചതു്. മരണംവരെയും അദ്ദേഹം ഏറ്റവും ഒതുങ്ങിയ മട്ടിൽത്തന്നെ കഴിഞ്ഞു. അഹങ്കാരം നിശ്ശേഷമില്ലാഞ്ഞിട്ടല്ലാ അദ്ദേഹം ഇങ്ങനെ ജീവിച്ചതു്. അഹങ്കാരമെന്നതു് ദുർഗുണങ്ങളിലൊന്നാണെങ്കിൽ, മഹാശയന്മാരിൽ സാധാരണമായുള്ള ആ ദോഷം മലബാറിയിലും കൂടുതൽതന്നെയുണ്ടായിരുന്നു. എന്നാൽ, മനോനിയന്ത്രണത്തിൽ അദ്ദേഹത്തിനുള്ള അന്യാദൃശ സാമർത്ഥ്യത്താൽ ആ ദോഷം അദ്ദേഹത്തിന്റെ കൃത്യങ്ങളിലൊന്നും പകരാതെ ഉള്ളിലൊതുങ്ങിക്കിടക്കയാണു് ചെയ്തതു. സമുദായസേവനത്തിനാഗ്രഹിക്കുന്നവർ മലബാറിയുടെ ജീവിതചരിതത്തിൽ നിന്നു് ഈയൊരു ഗുണം മാത്രം ഗ്രഹിച്ചാൽ മതി, അവരുടെ കർമ്മങ്ങളെല്ലാം ഫലവത്താക്കുവാൻ. പരോപകാരികളെന്നു ഭാവിക്കുന്നവരിൽ അധികം പേരും ജനങ്ങളെ ഭ്രമിപ്പിച്ചു് സ്വന്തം ധനം വർദ്ധിപ്പിക്കുവാനുള്ള കാപട്യത്താലോ, ചുരുങ്ങിയ ചെലവിൽ കീർത്തിനേടാമെന്ന ദുർമ്മോഹത്താലോ പ്രേരിതരായിരിക്കും. അവർക്കു് തങ്ങളുടെ കർമ്മങ്ങളെ നോക്കി, ചുറ്റുമുള്ളവർ അത്ഭുതപരത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/127&oldid=149563" എന്ന താളിൽനിന്ന് ശേഖരിച്ചത്