താൾ:Malabhari 1920.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൮

അദ്ദേഹത്തിനുണ്ടായിരുന്നു. എന്നു തന്നെയല്ലാ, ബ്രിട്ടീഷ് ഭരണവിഭാഗത്തിൽ ഇംഗ്ലീഷ് സ്ത്രീ ജനത്തിനുള്ള സ്വാധീനശക്തി ഗണനാതീതമാണെന്നു് അദ്ദേഹത്തിനറികയും ചെയ്യാം. ആ ശക്തിയെ ഗവർമെണ്ടിന്റെ നേരെ തിരിച്ചുവിടുവാൻ കഴിഞ്ഞാൽ വിജയസിദ്ധി തീർച്ചതന്നെയെന്നു് അദ്ദേഹം ഉറച്ചു. ഇതിലേക്കായി മാത്രം അദ്ദേഹം മൂന്നു പ്രാവശ്യം ഇംഗ്ലണ്ടിലേക്കു പോയിട്ടുണ്ടു്. പല പല ആംഗ്ലേയമഹതികളെ കണ്ടു് സംഭാഷണം ചെയ്കയും , പലെടത്തും പ്രസംഗിക്കയും, ലേഖനങ്ങൾ പലതും പ്രസിദ്ധീകരിക്കയും ചെയ്തപ്പോൾ ഇംഗ്ലണ്ടിനു് ഉണരാതിരിപ്പാൻ കഴിഞ്ഞില്ല. അതിനുമുമ്പൊരിക്കലും തന്നെ സംഭവിച്ചിട്ടില്ലാത്ത വിധം ഇംഗ്ലീഷ് പത്രങ്ങളൊന്നൊഴിയാതെ ഈ ഇന്ത്യൻ കാര്യത്തിൽ മലബാറിക്കനുകൂലമായി വാദിച്ചിരിക്കുന്നു. അവിടെ ചില മഹാശയന്മാർ ഇതിൽ ആദ്യം വിരോധിച്ചു നിൽക്കയുണ്ടായെങ്കിലും, വാദത്തിൽ ഒടുക്കം മലബാറിയുടെ പക്ഷത്തിലേക്കുതന്നെ അവർക്കു് ചായേണ്ടിവന്നു. ഇവരിലൊരാളാണു് മഹാപുരുഷനായ ഫേർബർട്ടു് സ്പെൻസർ. ഇത്രയുമായതിൽപ്പിന്നെ, ആചാര പരിഷ്കാരത്തിനനുസരിച്ചു നിയമ നിർമ്മാണം ചെയ്വാനായി ഇന്ത്യാ ഗവർമെണ്ടിനെ നിർബന്ധിക്കേണ്ടതിലേക്കു് ലണ്ടൻ പട്ടണത്തിൽ ഒരു സമാജം സ്ഥാപിതമായി. ഇംഗ്ലണ്ടി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/117&oldid=152527" എന്ന താളിൽനിന്ന് ശേഖരിച്ചത്