താൾ:Malabhari 1920.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൭

പ്പെട്ടു കിട്ടിയ ജലം ചുണ്ടോളമെത്തിയതു് പെട്ടെന്നു് താഴേവീണു പോയാലുണ്ടാ കാവുന്നെടത്തോളം മനോവേദന ഈ ഘട്ടത്തിൽ മലബാറിക്കുമുണ്ടായി. ഒട്ടൊട്ടിണങ്ങി വന്നിരുന്ന ഗവർമെണ്ടു്, ജനക്ഷോഭം കണ്ടു് തീരെ പിന്തിരിഞ്ഞുപോകുകതന്നെ ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും ധൈര്യം വിടാതെ മലബാറി മുറയ്ക്കു് യത്നിച്ചുകൊണ്ടു തന്നെയിരുന്നു. യാഥാസ്ഥിതിക സൈന്യം ഏറ്റവും വമ്പിച്ചതായിരുന്നിട്ടും, അവരുടെ മുമ്പിൽ അദ്ദേഹം ഒരടിപോലും മാറിക്കൊടുത്തില്ല. അവരുടെ അന്ധവിശ്വാസപരമായ ദുർവാദങ്ങളെയും, ആധാരഹീനമായ ഭീഷണികളെയുമെല്ലാം അദ്ദേഹം ബാക്കിവെക്കാതെ തകർത്തുകളഞ്ഞു. ആ ധീരന്റെ ആറുകൊല്ലത്തെ നിരന്തര ശ്രമത്താൽ, യുക്തിവാദ സമരത്തിൽ യാഥാസ്ഥിതികന്മാർക്കു് ഒരിടത്തും നിലകിട്ടാതെ വിഷമിക്കുകതന്നെ വേണ്ടിവന്നു. ഇനി , ഇംഗ്ലണ്ടിൽ ചെന്നു പരിശ്രമിച്ചു് അവിടത്തെ ധീമാന്മാരെക്കൊണ്ടു് നിർബന്ധിപ്പിച്ചു് ഇന്ത്യാ ഗവർമെണ്ടിനെ ഉണർത്തിവിടുകയാണു് വേണ്ടതെന്നറിഞ്ഞു്, അദ്ദേഹം ആ വഴിക്കു തിരിഞ്ഞു. ഇംഗ്ലണ്ടിൽ, മുഖ്യമായി സ്ത്രീജനത്തെയാണ് കൂട്ടു പിടിക്കുവാൻ‌ നിശ്ചയിച്ചതു്. തന്റെ ശ്രമം സ്ത്രീവിഷയകമായ പരിഷ്കാരത്തിലാകകൊണ്ടു് ഇംഗ്ലീഷ് മഹിളാമണികൾ ഇതിൽ സഹകരിക്കാതിരിക്കയില്ലെന്ന വിശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/116&oldid=152526" എന്ന താളിൽനിന്ന് ശേഖരിച്ചത്