താൾ:Malabhari 1920.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൬

പം മാത്രം കാണിച്ചു്, ഒഴിഞ്ഞുനിന്ന ഗവർണ്മെണ്ടിനു്, ഇപ്പോൾ എങ്ങിനെയുമെന്തെങ്കിലും പ്രവർത്തിക്കാതിരിപ്പാൻ നിർവ്വാഹമില്ലെന്ന ബോധമുണ്ടായി. എന്നാൽ ബഹുജനാഭിപ്രായം ഉച്ചൈസ്തരം മുഴങ്ങിനിന്നിട്ടും ഗവർണ്മെണ്ടു് പിന്നെയും സംശയിച്ചു നിൽക്കയാണുചെയ്തതു്. ഇതിലിടയ്ക്കു് പരിഷ്കാര വിമുഖമായ ആ പ്രതികൂലശക്തി യഥാക്രമം രൂപവൽകൃതമായി ഗവർമ്മെണ്ടിന്റെയും ഉൽപതിഷ്ണുക്കളുടെയും നേരെ പരസ്യമായിത്തന്നെ ഇടഞ്ഞു പുറപ്പെടുകയും ചെയ്തു. ശൈശവവിവാഹം മുതലായ ആചാരങ്ങൾ മതസംബന്ധമായ വൈദികക്രിയകളാണെന്നും അതിൽ വല്ല മാറ്റവും ചെയ്യുന്നതു് ഈശ്വരകോപത്തിനർഹമായ അപരാധമാണെന്നും, ഹിന്തുമതത്തെ നശിപ്പിച്ചു കളഞ്ഞു് ഇവിടെ പരമതം സ്ഥാപിക്കുവാൻ വേണ്ടി ചില കുടിലാശയന്മാർ സ്വാർത്ഥപരന്മാരായ ഏതാനും ഹിന്തുവിദ്വാന്മാരെ വശീകരിച്ചു ചെയ്യുന്ന ദുഷ്കൃത്യങ്ങളാണിവയെന്നും മറ്റും പറഞ്ഞു പറഞ്ഞു് യാഥാസ്ഥിതികന്മാർ ജനങ്ങളെയെല്ലാം ദുർബോധനത്താൽ മയക്കുവാൻ തുടങ്ങി. എന്നുതന്നെയല്ലാ മതസംബന്ധമായ വിധികളിൽ ഗവർമെണ്ടു് കൈകടത്തിയാൽ തീർച്ചയായും ലഹളയുണ്ടാക്കുമെന്നു പറഞ്ഞു അവർ ഗവർമെണ്ടിനെ ഭയപ്പെടുത്തുവാനും മടിച്ചില്ല. പിപാസാർത്തന്നു് പലമട്ടുപണി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/115&oldid=152525" എന്ന താളിൽനിന്ന് ശേഖരിച്ചത്