താൾ:Malabhari 1920.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൫

അവർ അഭിപ്രായപ്പെടുകയുണ്ടായി. അതിനനുസരിച്ചു തന്നെയായിരുന്നു മലബാറിയുടെ പിന്നീടുള്ള ശ്രമം. അദ്ദേഹം പലപത്രങ്ങളിലും തുടർച്ചയായി എഴുതുവാനും, പലെടത്തും ഇടവിടാതെ സഞ്ചരിച്ചു പ്രസംഗിക്കുവാനും തുടങ്ങി. പൊതുയോഗങ്ങൾ നാനാദേശങ്ങളിലും വിളിച്ചു കൂട്ടി, പ്രസംഗം കൊണ്ടു് സദസ്യരെ വശീകരിച്ചു്, പരിഷ്കാരം ആവശ്യം തന്നെയെന്നു സമ്മതിച്ചു് ഗവൺമെണ്ടിലേക്കു ഹർജികളയപ്പിക്കുകയും ചെയ്തു. അക്കാലത്ത് സാമുദായികമായി ഇന്ത്യയിലുണ്ടായ ഇളക്കവും മുഴക്കവും ചരിത്ര പ്രസിദ്ധമായിട്ടുള്ളതാണു്. അതുവരെയും പ്രയത്നമാർഗ്ഗം കാണാതെയും , വൈദികന്മാരെ ഭയപ്പെട്ടും അടങ്ങിയൊതുങ്ങിയിരുന്ന പരിഷ്കാരതല്പരന്മാർ അവസരോചിതം മലബാറിയെ പിന്തുടരുകയുമുണ്ടായി. നക്ഷത്രസഹസ്രങ്ങളുടെ മധ്യത്തിൽ ചന്ദ്രനെന്നതു പോലെയാണു് അന്നു സമുദായ പരിഷ്ക്കർത്താക്കൾക്കിടയിൽ മലബാറി ശോഭിച്ചിരുന്നതു്. പഞ്ചാബ് മുതൽ മദ്രാസ് വരെ സർവത്ര സഞ്ചരിച്ചു് അദ്ദേഹം ജനങ്ങളെ ഉണർത്തി വിട്ടിരിക്കുന്നു.

ഇത്രയുമായതിൽ പിന്നെയാണു് സഹചരന്മാരായ ജനപ്രമാണികളോടുകൂടി ഗവർണ്മെണ്ടിന്റെ നേരെ മലബാറി ചെന്നതു്. ഇതിൻമുമ്പു് അനുതാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/114&oldid=152524" എന്ന താളിൽനിന്ന് ശേഖരിച്ചത്