താൾ:Malabhari 1920.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൪

ന്നെ അദ്ദേഹത്തിന് ചെലവിടേണ്ടി വന്നു. ൧൮൯൪- ലാണ് ബാല്യവിവാഹത്തേയും നിർബദ്ധവെെധവ്യത്തെയും കുറിച്ച് ആക്ഷേപിച്ചു കൊണ്ടു അദ്ദേഹം ആദ്യമായി ഒരുപന്യാസം എഴുതിയതു്.ഈ ദുരാചാര ശൃംഖലയിൽ നിന്നു് സമുദായത്തെ മോചിപ്പിക്കുവാൻ അദ്ദേഹം ആദ്യമായി ത്തന്നെ ഗവൺമെണ്ടിനോടാവശ്യപ്പെടുകയല്ലാ ചെയ്തത്. ബഹുജനാഭിപ്രായം രൂപവൽകൃതമാകുന്നതിനു മുൻപ് ഈ വിഷയത്തിൽ ഗവൺമെണ്ടിന് ഒന്നും തന്നെ ചെയ്യാൻ കഴികിയില്ലെന്ന് അദ്ദേഹത്തിനറിയാം. ആ ലഘുലേഖ അദ്ദേഹം സർക്കാരധികൃതന്മാർക്കും, ജനപ്രമാണികൾക്കും അഭിപ്രായത്തിനായി അയച്ചുകൊടുത്തു. അന്നത്തെ വെെസറോയിയും, അദ്ദേഹത്തിൻറെ ഭരണസഭാംഗങ്ങളും, ഗവർണർമാരും മറ്റും മലബാറിയെ അഭിനന്ദിക്കയും ആചാര പരിഷ്കാരത്തിനായുള്ള ഈ ഉദ്യമം അനുമോദനാർഹമാണെന്ന് സമത്തിക്കുകയും, എന്നാൽ തൽക്കാലം ഇക്കാര്യത്തിൽ ഗവർമെണ്ടിന് പ്രവേശിക്കുവാൻ വയ്യെന്ന് വിഷാദിക്കയും ചെയ്തു. ബഹുജനാഭിപ്രായത്തിനനുസരിച്ച് വിവിധ കക്ഷി പ്രതിനിധികൾ ഏകോപിച്ചു നിന്നു് ആവശ്യപ്പെടുന്നതായാലല്ലാതെ, ഗവർമെണ്ടിന് ഒന്നും ചെയ്തു കൂടായ്കയാൽ, ജനസാമാന്യത്തിൽ പരിഷ്കാരാഭിനിവേശം വളർത്തുന്നതാണു് കാര്യസിദ്ധിക്കു് ശരിയായ മാർഗ്ഗമെന്നു

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/113&oldid=152523" എന്ന താളിൽനിന്ന് ശേഖരിച്ചത്