താൾ:Malabhari 1920.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൨

നിശ്ശേഷം ദാനം ചെയ്തതിലാണു് മലബാറിയുടെ ധർമ്മനിഷ്ഠ നിലകൊള്ളുന്നതു്. ബാലകുടുംബിനികളുടെയും ബാലവിധവകളുടെയും രക്ഷയ്ക്കുവേണ്ടി അദ്ദേഹം ഉദ്യമിച്ചുതുടങ്ങിയപ്പോൾ ആ കൃത്യം പരസമുദായത്തിനു വേണ്ടിയാണെന്ന താൽക്കാലികാവിചാരം തന്നെയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഈശ്വരസന്നിധാനത്തിൽ ക്രീഡിക്കുന്ന അനുഗൃഹീതപുരുഷന്മാർക്കു്, മനുഷ്യരെല്ലാം ഒരേ ശക്തിയുടെ സന്താനങ്ങളാകയാൽ സർവ്വരും സഹോദരങ്ങൾ തന്നെയെന്ന കാരണശരീരപരമായ ആത്മികബന്ധമല്ലാതെ, സൂക്ഷ്മശരീരപരമായ മനോബന്ധത്തെക്കാളും താണു കിടക്കുന്ന സ്ഥൂലശരീരപരമായ രക്തബന്ധമോ, മതബന്ധമോ ആദരണീയമാകുന്നതാണോ? സാക്ഷാൽ ധർമ്മസഹസ്രകിരണന്റെ മുമ്പിൽ മതബന്ധം, സമുദായബന്ധം, രക്തബന്ധം എന്നിവയെല്ലാം തീരെ നിഷപ്രഭങ്ങളാണു്. സ്വബന്ധുവിന്നോ, സ്വസമുദായാംഗത്തിനോ ഒരു മഹാപുരുഷന്റെ സ്വധർമ്മകൃത്യത്തിൽ അനുഭവാവകാശം പ്രത്യേകിച്ചൊന്നും തന്നെയില്ല. "ആ ധർമ്മം ആവശ്യപ്പെടുന്നവരാരോ, ആരുടെ സ്ഥിതി തദ്ധർമ്മകൃത്യത്തിൽ പ്രേരകമായിരുന്നുവോ അവർ തന്നെയാണു് അതിനവകാശികൾ" എന്നു മലബാറി ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. ഹിന്തുവോ, പാർസിയോ, മുസ്ലീമോ, ക്രിസ്ത്യനോ ആരോ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/111&oldid=152520" എന്ന താളിൽനിന്ന് ശേഖരിച്ചത്