താൾ:Malabhari 1920.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൦

ചു് ഭാരത മാതാവുതന്നെ തെളിഞ്ഞനുഗ്രഹിച്ചു് വിട്ട വീരസന്താനമായിരിക്കാം മലബാറി. അദ്ദേഹത്തിന്റെഅമ്മയായ ബിക്കിബായിക്കു് ഹിന്തുക്കളുമായി സഹവസിക്കുന്നതിലാണു് അധികം താല്പര്യമുണ്ടായിരുന്നതു്. ആ സാധ്വി ഹിന്തുവിധവകളെ സമാശ്വസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധയായിരുന്നു. ചുറ്റുമുള്ള ഹിന്തുകുടുംബങ്ങളെല്ലാം ബിക്കിബായിയെ ആപ്തമിത്രം പോലെയാണു് ആദരിച്ചും സ്നേഹിച്ചും വന്നതു്. അമ്മയുടെ ഈ സ്വഭാവംതന്നെ മകനിലും പകർന്നു. ഹിന്തു വിധവകളുടെ ദുർജീവിതം മലബാറിയെ അത്യധികം പരിതപിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയിൽതന്നെ ഈ അനുതാപം ഹൃദയംഗമമായി പ്രകടിതമായിട്ടുണ്ടു്. പൂർവ്വികവീരന്മാരെ പോലെ, സമുദായത്തെ ഈ ഭയങ്കരമായ ആപത്തിൽ നിന്നു് ഉദ്ധരിക്കുവാൻ താൻ ശ്രമിക്കുന്നതാണെന്നു സത്യവ്രതനായ അദ്ദേഹം ബാല്യത്തിൽത്തന്നെ ആ കൃതിയിൽ ഭീഷ്മശപഥം ചെയ്തിരിക്കുന്നതായും കാണാം. ശൈശവവിവാഹംകൊണ്ടും, ബാല്യവൈധവ്യംകൊണ്ടുമുണ്ടാകുന്ന മർമ്മഭേദകമായ ദു:ഖാനുഭവങ്ങളിൽ ഒട്ടെങ്കിലും പരിചയിച്ചിട്ടുള്ള ഒരു ദേശാഭിമാനി, സ്വജീവിതത്തെ ആ ദു:ഖത്തിൽനിന്നു് അബലകളെ മുക്തരാക്കുവാനുള്ള തീവ്ര പ്രയത്നപരമ്പരയിലേക്കായി സമർപ്പിക്കാതിരുന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/109&oldid=152519" എന്ന താളിൽനിന്ന് ശേഖരിച്ചത്