താൾ:Malabhari 1920.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൬

വിടെ ശൈശവ വിവാഹത്തിനു കൂടിയും സ്ഥാനം കിട്ടിയാൽ അതിൽ നിന്നുണ്ടാകുന്ന അളവിടാനാവാത്ത ആപത്തുകൾ കൊണ്ടു് ഹിന്തു സമുദായം ഇങ്ങിനെ ക്ഷീണവും ദീനവുമായി കിടക്കാതിരിക്കുന്നതെങ്ങിനെ? പത്തു വയസ്സിനു താഴെയുള്ള ഒരു ബാലികയെ അമ്പതോ അതിലധികമോ വയസ്സായ ഒരു വൃദ്ധൻ വിവാഹം ചെയ്തിട്ടു്, അതിൽ ദാമ്പത്യസുഖം പോലും ! ഇത്തരം ശൈശവ വിവാഹം തന്നെയാണു് വിധവകളുടെ സംഖ്യ ഇത്രയേറെ വർദ്ധിപ്പിച്ചിരിക്കുന്നതു്. യൗെവനത്തിനു ശേഷമുള്ള വൈധവ്യം അത്ര ദോഷാസ്പദമല്ലെന്നു സമ്മതിക്കാം. എന്നാൽ ബാല്യത്തിൽത്തന്നെയും , യൗെവ്വനാരംഭത്തിലും വൈധവ്യം ഭവിക്കുന്ന ദുർഭഗകളാൽ സമുദായഭാവം എത്രയേറെയാണു് ബീഭത്സമായിത്തീരുന്നതു. ഒരു വിധവയെ സമുദായത്തിലെ ഒരംഗമായിത്തന്നെ ഗണിക്കുന്നില്ല. അവളെ എങ്ങാനുമൊന്നു കണ്ടു പോയാൽത്തന്നെ അശുഭമായി. ലൗെകികസുഖമൊന്നുംതന്നെ അവൾക്കനുഭവിച്ചുകൂടാ. പ്രകൃതിദത്തമായ ശരീരത്തെക്കൂടിയും അവൾ വികൃതമാക്കി വെക്കണം. സ്വാദുള്ള ഭക്ഷണ സാധനങ്ങൾ പോലും അവൾ വർജ്ജിക്കണം. ദേശത്തിലെയോ കുടുംബത്തിലേയോ മംഗളകർമ്മങ്ങളിലൊന്നും അവൾ സംബന്ധിച്ചുകൂടാ. കഷ്ടം ! ഈ ദുർജീവിതത്തിനു് അ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/105&oldid=152515" എന്ന താളിൽനിന്ന് ശേഖരിച്ചത്