താൾ:Malabhari 1920.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലബാറി

പ്രാരംഭം

ഭാരതീയ നേതാക്കന്മാരിൽ പ്രഖ്യാതനായി ശോഭിച്ച ബീറാംജി മലബാറി 1854-ൽ ബറോഡാപട്ടണത്തിലെ ഒരു എളിയ കുടുംബത്തിലാണ് ജനിച്ചത്. ബീറാംജിയുടെ അച്ഛന്ന് ധഞ്ജിഭായി മേത്താ എന്നും അമ്മയ്ക്ക് ബിക്കിബായിയെന്നുമാണ് പേർ. ചുരുങ്ങിയ സമ്പാദ്യംകൊണ്ട് ഒതുങ്ങിയ മട്ടിൽ ജീവിക്കുന്നതിൽ പരിതൃപ്തിയും,ഭർത്തൃശുശ്രൂഷയിൽ ഭക്തി ശ്രദ്ധായുതമായ ദൃഢനിഷ്ഠയും തികഞ്ഞവൾതന്നെയായിരുന്നു ബിക്കിബായി എങ്കിലും, ഭർത്തൃസഹോദരികളിൽ നിന്ന് നിരന്തരമായി അനുഭവിക്കേണ്ടിവന്ന ദുസ്സഹ ദ്രോഹങ്ങളാൽ, ആ സാധ്വിക്ക് അവിടെ ഒരിക്കലും മനസ്സമാധാനമുണ്ടാകാതെയായി. ധഞ്ജിഭായിയാവട്ടെ, സഹോദരീ സ്നേഹത്തിൽ പൂർണ്ണമായി ലയിച്ചു കിടന്നിരുന്നതിനാൽ,തന്റെ ഭാര്യക്കുള്ള സങ്കടങ്ങളിലൊന്നും മനസ്സിളകാതെ, ആ പാവത്തിനുള്ള

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/10&oldid=153849" എന്ന താളിൽനിന്ന് ശേഖരിച്ചത്