1758 നേരെവന്നാൽ ചുരിക, വളഞ്ഞുവന്നാൽ കടുത്തില-
1759 നൊന്തകണ്ണീലെ കുന്തം ചാടു-
1760 നൊന്തവൻ അന്തംപറയും-
1761 നോക്കാത്ത രാജാവിനെ തൊഴാറുണ്ടൊ-
1762 നോക്കാൻ കൊടുത്ത പണത്തിനു വെള്ളിയാഴചകുറ്റം-
1763 നോക്കിനടക്കുന്ന വള്ളി കാൽക്കുതടഞ്ഞു-
1764 പകരാതെ നിറച്ചാൽ കോരാതെ ഒഴിയും-
1765 പകലരിക്കു കിട്ടാത്തതാ രാത്രിയിൽ നെല്ലിനു-
1766 പകലെല്ലാം തപസ്സുചെയ്തു, രാത്ര്യിൽ പൈംകുരാലിയുടെ കണ്ണുകുത്തും (പശുവിന്റെ കണ്ണുതിന്നും)
1767 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ വെച്ചെക്കുമൊ-
1768 പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം-
1769 പകൽ കണ്ണുകാണാത്ത നത്തിനെ പോലെ-
1770 പകൽ കാടാകാ, രാവു വീടാകാ-
1771 പകൽ കൈകാണിച്ചാൽ വരാത്തതു രാത്രി കണ്ണുകാണിച്ചാൽ വരുമൊ-
1772 പകൽ തുറുകാണാൻ മേലെ-
1773 പകൽ വിളക്കെന്നപോലെ-
1774 പക്ഷിക്കാകാശം ബലം, മത്സ്യത്തിനു വെള്ളം ബലം-
1775 പക്ഷിക്കു കൂടു, മക്കൾക്കു അമ്മ-
1776 പക്ഷിയെ പിടിക്കാൻ മരം മുറിക്കുമ്പോലെ-
1777 പച്ചനെല്ലിനു പറയന്റെ അവിടയും വേലചെയ്യാം-
1778 പച്ചമാങ്ങ പാൽകഞ്ഞിക്കാകാ-
1779 പച്ചിരുമ്പിടിച്ചാൽ പരക്കുമൊ-
1780 പച്ചിലയും കത്രികയുംപോലെ
1781 പഞ്ചസാര ഇരുട്ടത്തും മധുരിക്കും-
1782 പടകണ്ട കുതിര പന്തിയിൽ അടങ്ങുകയില്ല-
1758 ചുരിക=Dagger ; കടുത്തില=A sword with winding edge.
1759 CI. Misfortunes never come single.
1760 അന്തം പായും= Lose control over oneself.
1777 Cf. Account not that work slavery, that brings in penny savoury
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |