Jump to content

താൾ:MalProverbs 1902.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
85

1735 നെടിയതു വെട്ടുമ്പൊൾ കുറിയതു വെട്ടണം-

1736 നെടിയവന്റെ തലയിൽ വടി-

1737 നെടുമ്പനപോയാൽ കുറുമ്പന നെടുമ്പന-

1738 നെന്മേനിതേച്ചാൽ പൊന്മേനിആകും-

1739 നെയികൂട്ടിയാൽ നെഞ്ഞറിയും-

1740 നെയിപെരുത്താൽ അപ്പത്തിനു കേടുണ്ടൊ-

1741 നെയ്യപ്പംതിന്നാൽ രണ്ടുണ്ടുകാര്യം, മീടുംമിനുങ്ങും വയറും നിറയും-

1742 നെയ്യുംമോരും കൂട്ടിയതുപോലെ-

1743 നെൽക്കൊറിയനു മക്കൾപിറന്നാൽ മക്കടമക്കളും നെൽക്കൊറിയർ-

1744 നെല്പൊതിയിൽപുക്ക മൂഷികനെപോലെ-

1745 നെല്ലരികൊടുത്തു പുല്ലരികിട്ടിയതു നമ്മുടെ കാലദോഷം-

1746 നെല്ലറ പൊന്നറ-

1747 നെല്ലിൽ തുരുമ്പില്ലെന്നും പണത്തിൽ കള്ളൻഇല്ലെന്നും വരുമോ-

1748 നെല്ല പൊലുവിനു കൊടുത്തെടത്തുനിന്നു അരി വായ്പവാങ്ങല്ല-

1749 നേടി ഉണ്മാൻപോയ കൂത്തിച്ചി കണ്ണാടിവിറ്റു-

1750 നേടിത്തളർന്നവനൊടു കടംകൊള്ളണം-

1751 നേന്ത്രവാഴനട്ടു കലപ്പിപ്പാനും ഒരു പെണ്ണിനെ കൊണ്ടുവന്നു പുലർത്തുവാനും ഒരുപോലെ അസാദ്ധ്യമെടാ-

1752 നേരിൽചേർന്ന കള്ളവും മോരിൽ ചേർന്ന വെള്ളവും-

1753 നേരിനേ നേരം വെളുക്കത്തുള്ള-

1754 നേരില്ലാത്തിടത്തു നിലയില്ല-

1755 നേരുകാരന്റെ കൊട്ടുകടലിൽ-

1756 നേരുകൊണ്ടാൽ ദോഷമില്ല-

1757 നേരുപറഞ്ഞാൽ നേരത്തെപോകാം


1738 നെന്മേനി=ശിരീഷം, A flower. 1741 മീടു=Face. 1743 Cf. Like father, like son. 1744 മൂഷികൻ=A rat. 1754 Cf. A lie has no legs. 1755 Cf. Plain dealing is dead and died without issue. 1757 Cf. Speak the truth and shame the divil.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/94&oldid=163359" എന്ന താളിൽനിന്ന് ശേഖരിച്ചത്