1416 തനിക്കു വിധിച്ചതു തലക്കുമീതെ-
1417 തനിക്കു വേണ്ടുകിൽ എളിയതും ചെയ്യാം-
1418 തനിക്കൊരു മുറമുണ്ടെങ്കിലെ തവിട്ടിന്റെ ഗുണമറിയൂ-
1419 തനിപ്പൊന്നിനു തീപ്പെടിയില്ല-
1420 തൻ കാണം തൻകൈയിൽ അല്ലാത്തൊനു ചൊട്ടൊന്നു-
1421 തൻ കയ്യിൽ കാണം മറുകയ്യിൽ പോയാൽ അക്കാണം വക്കാണം-
1422 തന്ത പരക്കഴി തള്ള പരക്കഴി അക്കുടിമക്കൾ ഒക്കെപ്പരക്കഴി-
1423 തൻ ബലം കണ്ടെ അമ്പലം കെട്ടാവു-
1424 തന്നതിനെ തിന്നുകൊണ്ടാൽ പിന്നെയും ദൈവം തന്നുകൊള്ളും-
1425 തന്നമ്പലം നന്നെങ്കിൽ പൊന്നമ്പലം ആടെണ്ടാ-
1426 തന്നാലെ താൻ കെട്ടാൽ അണ്ണാവി എന്തു ചെയ്യും-
1427 തന്നാൽ തന്നതും തിന്നതും കാണിക്കണം-
1428 തന്നിൽ എളിയതു തനിക്കിര-
1429 തന്നിൽ പെരിയതു ചങ്ങാതി-
1430 തന്നില്ലം പൊരിച്ചു ധർമ്മം ഉണ്ടൊ-
1431 തന്നിഷ്ട്ടത്തിനു മരുന്നില്ല.
1432 തന്നിഷ്ട്ടം പൊന്നിഷ്ട്ടം, ആരാന്റെയിഷ്ട്ടം വിമ്മിഷ്ട്ടം-
1433 തന്നൂർ പേയും അയലൂർ വെള്ളവും പേടി-
1434 തന്നെക്കൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല-
1435 തന്നെത്താനറിയാഞ്ഞാൽ പിന്നെത്താനറിയും-
1436 തന്നേ ചെയ്താൽ നന്നായ് ചെയ്യും-
1421 വക്കാണം=Quarrel.
1422 പരക്കഴി=Beggar.
1423 Cf. Look before you leap.
1424 Cf. Give and spend and God will send, (2) Spend and God will send.
1428 ഇര=Food, Cf. Might is right.
1430 Vide 1403, Cf. Drown not thyself to save a drowing man.
1432 വിമ്മിഷ്ടം=Something unpleasent, Cf. Orthodexy is my doxy and
- heterodoxy is another man's doxy.
1436 Cf. For that thou canst do thyself, rely not on another,
- (2) Do not say go but gae.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |