താൾ:MalProverbs 1902.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
66

1309 ചാന്തും ചന്ദനവും ഒരുപോലെ-

1310 ചാമയുടെ മൂപ്പു്-

1311 ചാമ്പത്തോണിക്കു ചീമ്പക്കുഴക്കോൽ-

1312 ചാരിയാൽ ചാരിയതുമണക്കും-

1313 ചാലിയൻറെ ഓടംപോലെ-

1314 ചാലിയർ തിരുമുൽക്കാഴ്ചവെച്ചപോലെ-

1315 ചിങ്ങംഞാറ്റിൽ ചിനിങ്ങി, ചിനിങ്ങി-

1316 ചിന്തയില്ലാത്തവനു ശീതമില്ല-

1317 ചിരച്ചുമിഞ്ചിയതു കുടുമ-

1318 ചിരട്ടയിൽവെള്ളം ഉറുമ്പിനു സമുദ്രം-

1319 ചിരിക്കാതെ മുണ്ടുമടക്കണം, മരിക്കാതെ കഞ്ഞിയുംകുടിക്കണം-

1320 ചിരിച്ചോളം ദുഃഖം-

1321 ചിറമുറിഞ്ഞിട്ടു അണകെട്ടിയാൽ ഫലമെന്തു-

1322 ചിറിമേൽ കരിമ്പുനടുക-

1323 ചിറ്റമ്മമക്കളും ചെറ്റയിൽപല്ലിയും തേനിൽകുഴച്ചാലും കച്ചെ ഇരിക്കു-

1324 ചീങ്കണ്ണനു കോങ്കണ്ണി-

1325 ചീഞ്ഞകഞ്ഞിക്കു ഒടിഞ്ഞ ചട്ടകം-

1326 ചീഞ്ഞചോറ്റിനു ഒടിഞ്ഞ കയിൽ (തവി).

1327 ചീത്തക്കണ്ണിൽ നല്ലതുകാണുകയില്ല-

1328 ചീരക്കടെക്കും എതിർക്കടവേണം-

1329 ചീരമുരട്ടു കാരപൊടിക്കയില്ല; കാരമുരട്ടു ചീരപൊടിക്കയല്ല-

1330 ചുക്കുകൂടാത്ത കഷായമില്ല-

1331 ചുട്ടകൈ കടിക്കും-

1332 ചുട്ടുതല്ലുമ്പോൾ കൊല്ലനുംകൊല്ലത്തിയും ഒന്നു-

1333 ചുണ്ടങ്ങാ കാല്പണം, ചുമടുകൂലി മുക്കാൽപണം-


1310 Will soon mature.

1312 Cf. He that lies down with dogs must expect to rise with fleas.

1316 Cf. Who knows nothing, doubts nothing.

1320 Cf. Shut pleasure, long lament.

1321 Cf. Why lock the stable door after the steed is stolen.

1333 Cf. The cost often spoils the relish, (2) The game is not worth the

candle, (3) The cure is worse than the disease.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/75&oldid=163338" എന്ന താളിൽനിന്ന് ശേഖരിച്ചത്