Jump to content

താൾ:MalProverbs 1902.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
65

1283 ചത്തുകിടക്കിലും ചമഞ്ഞു കിടക്കണം-

1284 ചത്തുകിടക്കിലെ ഒത്തുകിടക്കൂ-

1285 ചത്തുപോയ ചിറ്റപ്പനു കാണിക്കാമൊ-

1286 ചത്തൊന്റെ വീട്ടിൽ കൊന്നൊൻറെ പാട്ടു-

1287 ചന്തിയില്ലാത്തവൻ ഉന്തിനടക്കും ചരതമില്ലാത്തവൻ പരതിനടക്കും-

1288 ചന്തുവിന്നില്ല ഗുരുത്വം, ചാമണ്ടിക്കുമില്ല ഗുരുത്വം-

1289 ചന്ദനത്തോടടുത്ത അകിലു-

1290 ചന്ദനംചാരിയാൽ മീന്നാറിമണക്കുമൊ-

1291 ചപ്പച്ചിക്കു ചവറുനായരു-

1292 ചമ്പയുടെ ഇടയിൽ തൈവച്ചപോലെ-

1293 ചമ്പാൻവെച്ചിട്ടു ചാമ്പലിൽവാരിയിട്ടു-

1294 ചമ്പുകണ്ട പറയനെപോലെ-

1295 ചരക്കിട്ടവനെ മതുകിടത്തുള്ളു-

1296 ചരതമില്ലാത്തവൻ പരതിനടക്കും-

1297 ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടൊ-

1298 ചളിയിൽനിന്നാലാണ്ടുപോം-

1299 ചള്ളിലെ ചാറുള്ളു-

1300 ചാകയുമില്ല കട്ടിലൊഴികയുമില്ല-

1301 ചാകാത്തതു എല്ലാം തിന്നാം-

1302 ചാകാൻ തുനിഞ്ഞാൽ സമുദ്രവും മുഴങ്കാൽ-

1303 ചാകുന്നതിൽ നിരങ്ങുന്നതുകൊള്ളാം-

1304 ചാക്യാരുടെ ആസനംപോലെ-

1305 ചാക്യാരെ ചന്തി, വണ്ണത്താന്റെ മാറ്റു-

1306 ചാക്കില്ലാത്തനാൾ ആർപിറന്നു-

1307 ചാട്ടത്തിൽപിഴച്ച കുരങ്ങിനെപോലെ-

1308 ചാൺവെട്ടിയാൽ മുളംനീളം-


1287 ചരതമില്ലാത്ത = Negligent.

1291 Cf. A bad Jack may have as bad a Jill.

1292 ചമ്പ = പീറ്റത്തെങ്ങു.

1293 So much rice.

1297 Cf. Tread on a worm and it will turn.

1300 Cf. Like a dog in the manger, you will not eat yourself, nor let the

horse eat.

1306 ചാക്ക് = Death.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/74&oldid=163337" എന്ന താളിൽനിന്ന് ശേഖരിച്ചത്