താൾ:MalProverbs 1902.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
64

1257 ചക്കയാകുന്നുവോ ചൂന്നു നോക്കാൻ-

1258 ചക്കയിട്ടും നാ കുരച്ചും കിടക്കുകെയുള്ളൂ-

1259 ചക്കയോളം കൊത്തിയാലെ ഉലക്കയൊളം കാതൽ കിട്ടൂ-

1260 ചക്കര കൂട്ടിയാൽ തവിടും (കമ്പിളിയും) തിന്നാം (ചെല്ലും)

1261 ചക്കര തിന്നുമ്പോൾ നക്കി, നക്കി, താരം കൊടുക്കുമ്പോൾ മിക്കി, മിക്കി

1262 ചക്കര തൊട്ടു കൈ നക്കും-

1263 ചക്കരപ്പാടത്തിൽ കൈയിട്ടാൽ നക്കുമോ ഇല്ലയോ-

1264 ചക്കരയിൽ പറ്റിയ ഈച്ച പോലെ-

1265 ചക്കരക്കുണ്ടോ അകവും പുറവും-

1266 ചക്കിക്കു ചങ്കരൻ-

1267 ചക്കിന്റെ മുരട്ടെ കുട്ടന്റെ ചെൽ-

1268 ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്നു പറയും-

1269 ചങ്ങല രുചി ആനയറിയും-

1270 ചങ്ങാതിക്കു നെഞ്ചു തുറക്കണം-

1271 ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാ-

1272 ചട്ടിയിലെ പന്നിക്കു നായാടെണ്ടാ-

1273 ചട്ടിയും പാനയുമായാൽ തട്ടിയും മട്ടിയും കിടക്കും-

1274 ചട്ടുവമറിയുമോ കറിയുടെ രസം-

1275 ചണ്ടിയും കച്ചറയും-

1276 ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ-

1277 ചതയം ചതഞ്ഞു കിടക്കും-

1278 ചതിവൻ തന്നെത്താൻ ചതിക്കും-

1279 ചത്ത കുതിരയ്ക്കെന്തിനു ലാടം തറയ്ക്കുന്നു-

1280 ചത്ത പശുവിനു മുക്കുടം പാൽ-

1281 ചത്താൽ തല തെക്കു പോലും വടക്കു പോലും-

1282 ചത്താലും പെറ്റാലും പുലയുണ്ടു-


1261 താരം= A small coin

1262, 1263: Cf. Opportunity makes the thief, (2) An open door will tempt a

saint

1267 കുട്ടൻ: Calf

1268 Cf. You will not believe a man is dead till you see his brains out

1271 Cf. The best mirror is an old friend

1277 ചതയം= One born under the constellation ചതയം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Azeezp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/73&oldid=163336" എന്ന താളിൽനിന്ന് ശേഖരിച്ചത്