975 കാലാലെവന്നവൻ കാരണവൻ; വീട്ടിൽപുറന്നവൻപുലവൻ
976 കാലവലോകനംകാര്യസാദ്ധ്യംനൃണാം
977 കാലിനുചുറ്റിയപാമ്പു കടിക്കാതെപോകുമൊ
978 കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്
979 കാലേതുഴഞ്ഞാൽ കരക്കണയും
980 കാൽമേൽചവിട്ടല്ല കോമച്ചാ, കളികാണേണ്ട
- എങ്കിൽകാണേണ്ട
981 കാൽവിദ്യയുംമുക്കാൽതട്ടിപ്പുംകൊണ്ടു
- കാലംകഴിക്കാനോ
982 കാളപെറ്റെന്നുകേട്ടു കയറെടുത്തു
983 കാളവിളതിന്നതിനു കഴുതക്കുശിക്ഷ
984 കാവിൽകേറി കാർക്കിച്ചത്പോലെ
985 കാശഴിയാതെ കറികൂട്ടാനൊക്കുമോ
986 കാശായാലും കനിവൊടുകൊടുക്കണം
987 കാശിക്കുപോയാലും കർമ്മംതുലകയില്ല
988 കാശിക്കുപോയാലും ദൂശിക്കുകാശൊന്നു
989 കാശില്ലാത്തവൻ കാശിക്കുപോയാലുംഫലമില്ല
990 കാശുചെന്നാൽ കറിനന്ന്
991 കിടക്കുന്നതു കാവൽചാള(കുപ്പയിൽ); സ്വപ്നം
- കാണുന്നതുമച്ചും മാളികയും
992 കിട്ടാത്തച്ചിക്കു കുറ്റമില്ല
993 കിട്ടിയതു കാര്യം, കിടെച്ചതു കല്ല്യാണം
994 കിണറ്റിൽ മുങ്ങിയാൽ കുളത്തിൽപൊങ്ങും
995 കിണറ്റിൽ വീണപന്നിക്കു കല്ലുംകൊഴിയും (പാറയും) തുണ
975 പുലവൻ=slavo
980 കോമച്ചൻ=a proper name
981 തട്ടിപ്പ=art and deceit, Cf. By art and deceit men live half the year and by deceit and artthe other half.
988 ദൂശി=സൂചി
991 Cf. If wishes were horses, beggars would ride, (2)If wishes might prevail, shepherds would be kings.
992 അച്ചി=Woman, Cf. What you can't get is just what suits you, (2) Farfetched and dear bought is good fo ladies
995 Cf. He that is down, down with him, cries the world, (2) If a man once fall, all will tread on him.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mithunrajkeekkamkot എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |