താൾ:MalProverbs 1902.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
42

789 കട്ടിൽ കാണുമ്പോൾ കാലുകഴയ്ക്കും(കഴലപനിക്കും)

790 കട്ടിൽകാലേൽക്കോണ്ടേ കൊടിയിട്ടാറെയും തൃപ്തിവരാത്തവൾ-

791 കട്ടിൽ ചെറുതെങ്കിലും കാൽനാലു വേണം-

792 കട്ടെറുമ്പിനെ പിടിച്ചു ആസനത്തിൻ കീഴിൽ വെക്കുന്നതുപോലെ-

793 കട്ടോനും കടം കൊണ്ടോനും വറ്റോനും വലവീതോനും അടങ്ങുകയില്ല-

794 കട്ടോനെ കാണാഞ്ഞാൽ കണ്ടവനെ പിടിച്ച് കഴുവേറ്റുക-

795 കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും ധൃതി; കണക്കെടുത്തു

നോക്കുമ്പോൾ കരച്ചിലും വിളിച്ചിലും ധൃതി-

796 കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല-

797 കണക്കു വിട്ടാൽ പിണക്കു വരും-

798 കണിശൻ ഇനിക്കു മുമ്പെ പേർ വിളിച്ചു-

799 കണ്ടതിലോഹരി എടുത്താൽ വെന്തതിലോഹരി തിന്നാം-

800 കണ്ടതു തീണ്ടൽ, കേട്ടതു പുല-

801 കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം-

802 കണ്ടതെല്ലാം പറഞ്ഞാൽ കണ്ണിനു ദോഷം-

803 കണ്ടപ്പോൾ കരിമ്പ്, പിടിച്ചപ്പോൾ ഇരുമ്പ്-

804 കണ്ടമീനെല്ലം കറിക്കാകാ-

805 കണ്ടറിയാഞ്ഞാൽ കൊണ്ടറിയും-

806 കണ്ടശ്ശാർക്കുമുറിഞ്ഞാൽ കോരശ്ശാർക്കു ധാരയൊ-

807 കണ്ടം കൊണ്ടവനേ പിണ്ടം വെക്കൂ-

808 കണ്ടാലറിയാം കൊണ്ടാൽ കൊടുക്കുന്നതു-

809 കണ്ടാൽ ചന്തം വായില്പോകയില്ല-

810 കണ്ടാൽ നല്ലത് കാര്യത്തിന്നാകാ-


793 വറ്റോൻ=Angler. Of. He who goes a borrowing , goes a sorrowing.

795 Cf. Who dainties love, shall beggers prove, (2) A rich mouthful, a bevy

groan, (3) A fat kitchen makes a lean will ,(4) Silks and satins put out
the fire in the kitchen, (5) He who more than he is worth doth spend ,
e'en makes a rope his life to end.

801 Cf. Buy what you do not want and you will sell what you cannot

spare, (2) Ask thy purse what thou shouldst buy .

809/810 Beauty like glass is both brittle and irreperable,(2) Muffed cats are

bad mousers


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/51&oldid=163312" എന്ന താളിൽനിന്ന് ശേഖരിച്ചത്