താൾ:MalProverbs 1902.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
41

766 കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു-

767 കടയ്ക്കൽ നനച്ചെ തലയ്ക്കൽ പൊടിക്കു-

768 കടം കൊടുത്താൽ ഇടവും കൊടുക്കണം-

769 കടം വാങ്ങി ഇടം ചെയ്യൊല്ലാ-

770 കടം വീടിയാൽ (ഇല്ലെങ്കിൽ) ധനം-

771 കടൽ ചാടാനാഗ്രഹമുണ്ടു, തോടുചാടാൻ കാലുമില്ല-

772 കടലമ്മ പെണ്ണെങ്കിൽ ചരുവെങ്കിലും പെറും-

773 കടലിൽ കായം കലക്കിയതു പോലെ-

774 കടലിനു സമമൊ കുശവൻ മണ്ണെടുത്ത കുഴി-

775 കടലുവറ്റി കാക്ക പറക്കുമ്പോൾ കടലുവറ്റി ചാകും-

776 കടിക്കുന്നതു കരിമ്പ് , പിടിക്കുന്നതു ഇരുമ്പ്-

777 കടിച്ചതുമില്ല പിടിച്ചതുമില്ലെന്നായി-

778 കടിഞ്ഞാണില്ലാത്ത കുതിര ഏതിലേയും പായും-

779 കടുകീറി കാര്യം; ആനകൊണ്ടു ഓശാരം-

780 കടുകീറി കണക്കു; ആനകെട്ടി ഓശാരം-

781 കടുചോരുന്നതു കാണും: ആന ചോരുന്നതു കാണുകയില്ല-

782 കടുമ്പിരി കയർ അറുക്കും-

783 കടുവായുടെ കയ്യിൽ കാപ്പിടെക്കു കൊടുത്താലൊ-

784 കട്ടകൊണ്ടു കട്ടതല്ലി-

785 കട്ടതു ചുട്ടു പോകും-

786 കട്ടവൻ നിൽക്കുമ്പോൾ ഉളിഞ്ഞവന്റെ തലപോയി-

787 കട്ടവനോടു കട്ടാൽ മൂന്നുമൂളൽ-

788 കട്ടികൂടിയാൽ കമ്പയും ചെല്ലും-


766 Cf. Out of debt, out of danger, (2) He that goes a borrowing,goes a sorrowing,(3) Happy is he who owes nothing.

767 കടയ്ക്കൽ = മൂട്ടിൽ

769 Cf. He will soon be a beggar that cannot say no

770 Cf. He that gets out of debt grows rich, (2) debt is the worst kind of poverty,Vide 766

772 ചരുവ = small fish Cf. Be content: the sea hath fish enough.

779 ഓശാരം =A complimentary gift.

781 Cf. Penny wise and pound foolish.

783 കടുനം = Tiger, നരി; കാപ്പിടം=for rearing. Cf Gie ne'er the wolf the wedder to keep (2) To set thy fox to keep the geese.

786 ഉളിഞ്ഞവൻ = One who peeped.

788 കമ്പം = Wooden peg

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/50&oldid=163311" എന്ന താളിൽനിന്ന് ശേഖരിച്ചത്