Jump to content

താൾ:MalProverbs 1902.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
40

746 ഓമ്പുംപിള്ള തേമ്പിതേമ്പി-

747 ഓരായത്തിൽ കല്ലിടുന്നപോലെ-

748 ഓർത്തവൻ ഒരാണ്ടു ; പാർത്തവൻ പന്തീരാണ്ടു-

749 ഓലകളയാത്തോൻ നാടുകളയും-

750 ഓലക്കണ്ണിപ്പാമ്പുകൊണ്ടു പേടിപ്പിക്കേണ്ടാ-

751 ഓലപ്പുരക്കും ഓട്ടുപുരക്കും സ്ഥാനംഒന്നു-

752 ഓവിയുണ്ടങ്കിൽ ഉലക്കപ്പുറത്തുംകിടക്കാം-


753 ഔചിത്യംഇല്ലാത്ത നായരെ അത്താഴംഉണ്ണാൻ വരികെടൊ-


754 കക്കാൻപഠിച്ചാൽ നിൽക്കുവാൻ (ഞേലുവാൻ)പഠിക്കണം

755 കക്കാൻ പോകുമ്പോൾ ചിരിക്കല്ല-

756 കക്ഷത്തിലിരിക്കുന്നകതു പോകയുമരുതു, ഉത്തരത്തേലിരിക്കുന്നതു എടുക്കയും വേണം-

757 കച്ചിട്ടിറക്കിയുംകൂടാ മധുരിച്ചിട്ടു തുപ്പുകയുംകൂടാ-

758 കഞ്ചാവഞ്ചുനിറംകാടും, കള്ളഞ്ചുമദംകാട്ടും-

759 കഞ്ഞികുടിച്ചുകിടന്നാലും മീശതുടക്കാനാളു വേണം

760 കഞ്ഞിക്കും പററിനും കരഞ്ഞില്ലെങ്കിൽ ചെല്ലംപോലെ വളർത്തിക്കൊള്ളാം-

761 കടച്ചിച്ചാണകം വളത്തിന്നാകാ-

762 കടച്ചിയെകെട്ടിയെടം പശുചെല്ലും-

763 കടന്ത (കടന്തൽ) കൂട്ടിനു കല്ലെടുത്തെറിയും പോലെ -

764 കടപ്പുറം കിടക്കുമ്പോൾ കാൽക്കൂത്തൽ കിടക്കണമൊ-

765 കടമില്ലാതെ കഞ്ഞിയുത്തമം-


749 ഓലകളയാത്തോൻ=one who has not studied.

751 ഓലപ്പുര = A poor man's house.

754 Cf. A liar must have a good memory.

760 ചെല്ലം =Darling , ഓമനയായി.

761 കടച്ചീ= Calf,

763 കടന്നൽ = Hornet.

765 Cf.A thrush paid for is better than a turkey owing for,

      (2) Better go to bed supperless than rise in debt.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/49&oldid=163309" എന്ന താളിൽനിന്ന് ശേഖരിച്ചത്