Jump to content

താൾ:MalProverbs 1902.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
39

722 ഒളിച്ചു വയറ്റിൽ ഉണ്ടാകും, വെളിച്ചത്തുപെറും-

723 ഒഴക്കിനകത്തൊ കിഴക്കുമേക്കു-

724 ഒഴുകുന്ന തോണിക്കു ഒരുന്തു-

725 ഒഴുക്കുപോകുന്നെടത്തോളമെ അഴുക്കും പോകു-

726 ഒഴുക്കു നീറ്റിൽ അഴുക്കില്ല-

727 ഒഴുക്കുനീറ്റിൽ പുഴുക്കു നോക്കാറുണ്ടോ-


728 ഓകിൽ പോണതു പാളയിലാകട്ടെ-

729 ഓങ്ങും ഒച്ചയും ഒത്തിരിക്കുന്നു-

730 ഓടാമ്പലും സാക്ഷായുംകൂടെ എന്തിനു-

731 ഓടിപ്പോകുന്ന പട്ടിക്കു ഒരുമുളം കൂട്ടി-

732 ഓടിയവനും ഓടിച്ചവനും ഒരുപോലെ-

733 ഓടുന്നതിന്റെ കുട്ടി പറക്കും-

734 ഓടുരുക്കിയ മൂശാരിയെപോലെ-

735 ഓടം മാടായ്ക്കു പോകുമ്പോൾ ഓലക്കെട്ടു വേറെ പോകേണമൊ -

736 ഓടം വണ്ടിയിലും വണ്ടി ഓടത്തിലും -

737 ഓട്ടക്കാരനു പാട്ടം ചേരുകയില്ല -

738 ഓണമടുത്ത ചാലിയ(നെപോലെ)ന്റെ കൂട്ടു-

739 ഓണമുണ്ട വയറെ ചൂള പാടത്തുള്ളു-

740 ഓണത്തെക്കാൾ വലിയ മകം ഉണ്ടൊ-

741 ഓണംവന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി-

742 ഓണം വരാൻ ഒരു മൂലം വേണം -

743 ഓണവും വിഷുവും വരാതെ പോകട്ടെ-

744 ഓപ്പയീയിരുപ്പിരുന്നാൽ അത്താഴം ഉണ്ണുന്നതെങ്ങിനെ-

745 ഓമനപ്പെണ്ണു പണിക്കാകാ-


722 Cf. Secrets are never long lived, (2)Murder will out.

724 Cf. If ever I catch his cart overthrowing ,I'll give it one shove.

728 ഓകു =Drain

735 ഓടം= Boat

736 Cf. A relling stone gathers no moss.

739 ചൂളം= Whistling.

743 Because Kudiyiruppu rent is payable then.

744 ഓപ്പ=Brother.

745 Cf Mufflod cats are bad mousers.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/48&oldid=163308" എന്ന താളിൽനിന്ന് ശേഖരിച്ചത്