Jump to content

താൾ:MalProverbs 1902.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
34

619 എല്ലാമാരയാനുംപീശാങ്കത്തി, ചങ്കരമാരയാനുപൂച്ചക്കുട്ടി-

620 എല്ലാരും തേങ്ങാഉടെക്കുമ്പൊൾ ഞാൻ ഒരു ചിരട്ട എങ്കിലും ഉടെക്കെണ്ടയൊ-

621 എല്ലാരുമുണ്ടു ചെല്ലാടമില്ല .

622 എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളവേണ്ടെ-

623 എല്ലാവർക്കും ഒരു അക്കരെ അമ്പലംവേണം-

624 എല്ലാവരോടും ഹിതങ്ങൾ പറയണം-

625 എല്ലാ .അറിഞ്ഞവനുമില്ല, ഒന്നും അറിയാത്തവനുമില്ല-

626 എല്ലുമറിയ പണിതാലെ പല്ലുമുറിയ തിന്നാവു-

627 എളിയവൻ പറിക്കുന്നതു എ(ഇ)ലക്കറി-

628 എളിയൊരെകണ്ടാൽ എള്ളുംതുള്ളും-

629 എളുപ്പവഴിക്കു പകൽപോരാ

630 എള്ളിലും ചൊള്ളിലും ചൊള്ളായാലൊ-

631 എള്ളിലെവാരം മുതിരയിൽതീരും-

632 എള്ളിൽവീണ ഒച്ചുപോലെ-

633 എള്ളു ചോരുന്നതു കാണും, തേങ്ങാചോരുന്നതറികയില്ല-

634 എള്ളൊളംതിന്നാൽ എള്ളൊളംനിറയും-

635 എഴുകോൽ പുരയിൽ എൺകോൽ കന്തം-

636 എഴുന്ന ഊക്കിനു തുള്ളിയാൽ ഊരരണ്ടുമുറി-

637 എഴുന്നകൂത്തു ഏഴുദിവസം, ഇരട്ടിച്ചാൽ പതിന്നാലു-

638 ഏകൽ ഇല്ലായ്കയാൽ ഏശിയില്ല-

639 ഏക്കം കൊടുത്തിട്ടു ഉമ്മട്ടംവാങ്ങുക-


620 Cf. If I cannot keep geese, I will keep goslings.

621 ചെല്ലാടം=Obedience Cf. A pot that belongs to many is illstirred and worse-boiled.

622 Cf. There is no accord where every man would be a lord. (2) All men can't be masters, (3) I a lady,you a lady, who shall drive the cattle out, (4) I stout,you stout, who shall take the dirt out.

626 Cf No pains, no gains, (2) No cross, no crown.

627 Cf. The poor man's shilling is but a penny.

633 Cf. Penny wise and pound foolish.

634 Cf. Half a loaf is better than no bread, (2) Something is better than nothing.

638 ഏകൽ=Destiny.

639 ഏക്കം=Asthma ; ഉമ്മട്ടം=Difficult breathing.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/43&oldid=163303" എന്ന താളിൽനിന്ന് ശേഖരിച്ചത്