താൾ:MalProverbs 1902.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
33

598 എരിഞ്ഞുനിൽക്കുന്നതീയിൽ എണ്ണ ഒഴിക്കുമ്പോലെ-

599 എരിശ്ശേരിയിൽ കൈ മുക്കിയവൻ-

600 എരുമക്കിടാവിനു് നീന്തംപഠിപ്പിക്കെണ്ടാ-

601 എരുമെക്കടുത്തതു അകത്തും, പോത്തിനടുത്തതുപുറത്തും-

602 എറുമ്പിന് ഇറവെള്ളം സമുദ്രം-

603 എറുംപുര കല്ലുംതേയും-

604 എലവു കാത്തിരുന്ന പക്ഷിയെപ്പോലെ-

605 എലിക്കു മരണവേദന, പൂച്ചക്കു വിളയാട്ടം-

606 എലിക്കു മുറുക്കം. ചേരെക്കു വിളയാട്ടം-

607 എലിക്കുഞ്ഞിനെ നെല്ലുകൊറിക്കാൻ പഠിപ്പിക്കേണമോ-

608 എലിക്കുശുവിനാൽ കടൽ കലങ്ങുമൊ-

609 എലി നിരങ്ങിയാൽ പിട്ടം തഴകയില്ല-

610 എലി, പന്നി, പെരിച്ചാഴി, പട്ടരും, വാനരൻതഥാ, ഇവർ ഐവരും

ഇല്ലെങ്കിൽ മലയാളംമഹോത്സവം-

611 എലിപിടിക്കുംപൂച്ച കലവും ഉടെക്കും-

612 എലിപ്പുലയാട്ടിനു മലപ്പലയാട്ടു-

613 എലിയുടെ കണ്ണുനിറഞ്ഞാലും പൂച്ച കടിവിടുകയില്ല-

614 എലിയെ തോല്പിച്ചു ഇല്ലംചുട്ടാൽ എലി ചാടിയുംപോം ഇല്ലം വെന്തും

പോം-

615 എല്ലാ ഗർഭവും പെറ്റു ഇനി കടിഞ്ഞൂൽ ഗർഭമെ പെറേണ്ടു-

616 എല്ലാപക്ഷിക്കും ചിലെക്കാം, വശകൻ പക്ഷിക്കു ചിലെക്കാൻ മേലാ-

617 എല്ലാഭഗവതിയും വെളിച്ചപ്പെട്ടു, മുപ്പീരിച്ചിപ്പോതിയെ ഉള്ളൂ

വെളിച്ചപ്പെടാൻ-

618 എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേൽ-


598 Cf. To add fuel to the fire.

600 Cf. Don't teach fishes to swim.

603 Cf. Constant dropping wears the stone, (2) Little strokes fell great oaks.

604 എലവു = Silk cotton tree.

607 Cf. Don't teach fishes to swim.

609 പിട്ടം = Cross-beam.

611 Cf. No rose without a thorn, (2) No fire without smoke, (3) No joy

without alloy.

614 Cf. Burn not your house to fright away the mouse.

616 വശകൻ = A bird of ill omen.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/42&oldid=163302" എന്ന താളിൽനിന്ന് ശേഖരിച്ചത്