582 എണ്ണി എണ്ണി കുറുകുന്നിതായുസ്സും, മണ്ടിമണ്ടി കരേറുന്നു മോഹവും-
583 എണ്ണിയപയറു അളക്കെണ്ടാ-
584 എൺപത്തിരിക്കോൽപുരയുടെ കല്ലും മണ്ണും എല്ലാം തിന്നിട്ടുഎനിക്കു
- പിത്തം പിടിച്ചില്ല; ഇനി ഈ കൊട്ടടക്കയുടെ നുറുക്കുതിന്നാൽ പിടിക്കുമോ?
585 എനിക്കു നിന്റെ ചൊല്ലും ചെലവുംഅല്ലല്ലോ-
586 എനം എനത്തിൽ ചേരും, എരണ്ട വെള്ളത്തിൽ ചേരും-
587 എന്തുചെയ്തു പണ്ടുള്ളോർ എന്നറിഞ്ഞിട്ടു ചെയ്യണം-
588 എന്തെങ്കിലും ഒരു നല്ലതും തണ്ണിയതും കഴിപ്പാൻ തുടങ്ങുമ്പോൾ ചട്ടിയൊ
- വിട്ടിയൊ മറ്റൊ നോക്കീട്ടല്ലെ മുടക്കം വരുന്നതു?
589 എന്നാലന്നു കാക്ക മലന്നുപറക്കും-
590 എന്നെക്കണ്ടതു മിണ്ടല്ലെ-
591 എന്നെക്കണ്ടാൽ കിണ്ണംകട്ടെന്നു തോന്നുമൊ?
592 എന്റെ ആശാന്റെ എഴുത്തെ എനിക്കു വായിച്ചുകൂടു-
593 എന്റെ പുളിച്ചിയും പൂക്കും-
593aഎന്റെ പുളിയുടെ മൂട്ടിൽചെന്നേഎനിക്കു നേരംഅറിയാവു-
594 എന്റെ വായ് കുറ്റികൊണ്ടുകീറിയതല്ല-
595 എംപ്രാന്റെ വിളക്കത്തു വാരിയന്റെ അത്താഴം-
596 എയ്പാൻ വിചാരിച്ചതു് നാശങ്ങളും ചെയ്യും-
597 എരിച്ചോൻ കോഴ പറിച്ചെന്നാക്കരുതു-
586 Cf. Birds of a feather flock together, (2) Like will to like.
587 Cf. The beaten path is the safe path, (2) Old men's counsel is best,
- (3) Custom is the guide of the ignorant.
588 ചട്ടി, വിട്ടി= ഷഷ്ഠി, വിഷ്ഠി.
589 Cf. That is as likely to see a hog fly.
591 Cf. A guilty conscience needs no accuser, (2) A clear conscience
- fears no accusation, (3) Guilt is always suspicious and always in fear,
- (4) A good conscience needs never sneak.
592, 593 a Cf. Like the parson of Saddleworth, who could read in no book
- but his own.
593 പുളിച്ചി= പുളിച്ചിമാവ്. Cf. Every dog has his day, (2) Every man has his
- hour, (3) Even a fool has his luck, (4) Adversity will not last for ever.
594 Cf. God never sends mouths but he sends meat.
597 കോഴ= കൊള്ളി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Abuamju എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |