561 ഊണിനും ഉഗ്രാണത്തിനും മുമ്പു, പടെക്കും കുടക്കും ചളിക്കും നടുനല്ലു-
562 ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ചാ-
563 ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വേണം-
564 ഊന്നു കുലയ്ക്കുമോ വാഴ കുലയ്ക്കുമോ-
565 ഊമൻ കണ്ട സ്വപ്നം പോലെ-
566 ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ-
567 ഊരറിഞ്ഞവനെ ഔല വായിക്കാവു-
568 ഊരാമാട്ടെചൊറിയാമ്പാനെ, അതുകേറിയാന്താമ്പാനെ-
569 ഊരാൾ ഇല്ലാത്ത മക്കാൽവട്ടത്തു താറും വിട്ടു നിരങ്ങാം-
570 ഊരാളിക്കു വഴിതിരിച്ചതുപോലെ-
571 ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ടു ഉറയോടെ കുത്തി-
572 ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിക്കാം-
573 ഊരുവിട്ട നായിനെപ്പോലെ-
574 എച്ചിൽകുഴിയിലെ ചപ്പുപോലെ-
575 എടുത്തപേറ്റിയെ മറക്കൊല്ലാ-
576 എടുത്തുചാടിയ പൂച്ച എലിയെ പിടിക്കയില്ല-
576a എട്ടാമത്തെ പെണ്ണെത്തിനോക്കുന്നെടം മുടിയും-
577 എട്ടേട പൊട്ടേട-
578 ഏൺചാണുടമ്പുക്കും ശിരസ്സേപ്രമാണം-
579 എണ്ണകാണുമ്പോൾ പുണ്ണുനാറും-
580 എണ്ണമൊത്താല്പോരാ, വണ്ണവുമൊക്കണം-
581 എണ്ണാഴിയുംതിന്നു ഏഴിയനെപ്പോലെ-
561 Cf. Foremost in the matter of provender.
562 ഊഴിയം= Service.
568 Cf. Of little meddling comes great ease.
569 ഊരാൾ= Representative of the villages.
573 Cf. Every dog is valiant at its own door.
576aഎട്ടാമത്തെ= Eighth born in a family.
577 ഏട= Stunted
578 ഉടമ്പു= Body
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Retheeshravi എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |