515 ഉരൽകീഴിൽ ഇരുന്നാൽ കുത്തുകൊള്ളും-
516 ഉരൽചെന്നു മദ്ദളത്തോടു അന്യായം(ആവലാധി)
517 ഉരിനെല്ലുള്ളവനും ഓരേർ പോത്തുള്ളവനും ഒപ്പം തിളച്ചാലോ-
518 ഉരിനെല്ലൂരാൻ പോയിട്ടു പത്തുപറ നെല്ലു പന്നി തിന്നു-
519 ഉരിയ കൊടുത്തു ഊപ്പ വാങ്ങിക്കു(കൊള്ളു)ന്നതിനേക്കാൾ നാഴി കൊടുത്തു
- നല്ലതു വാങ്ങണം(കൊള്ളണം)
520 ഉരുട്ടിനും പിരട്ടിനും ഒടുക്കം ചിരട്ട-
521 ഉരുട്ടും പിരട്ടും-
522 ഉരുളുന്ന കല്ലേൽ പിരളുമൊ പായൽ-
523 ഉരുളെക്കു ഉത്തരം പറയരുതു-
524 ഉരുളെക്കു ഉപ്പെരി കൊടുക്കുന്നപ്രകാരം-
525 ഉറക്കത്തിൽ കാലുപിടിച്ച പോലെ-
526 ഉറക്കത്തിൽ പണിക്കത്വം ഇല്ല-
527 ഉറക്കിനു പായി വേണ്ടാ-
528 ഉറക്കം വരാത്തതു കിടക്കയുടെ കുറ്റം-
529 ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കയില്ല-
530 ഉറങ്ങും സിംഹവക്ത്രത്തിൽ ഇറങ്ങുമൊ വാരണം-
531 ഉറങ്ങുന്നതും ഉപകാരത്തിലുറങ്ങണം-
532 ഉറി പോലെ-
533 ഉറുപ്പയിൽ കള്ളൻ കയറി-
534 ഉറുമ്പു ഓണം കരുതുമ്പോലെ-
535 ഉർവ്വശീശാപം ഉപകാരമായ് തീർന്നു-
536 ഉലക്ക കൊണ്ടു താറുടുപ്പിച്ചു വിട്ടു-
537 ഉലക്കയ്ക്കു മുറിച്ചു കുറുവടിയായി-
538 ഉലക്കയുടെ കുറ്റം വളി വിട്ടുപോയതു-
517 ഓരേർ= A Yoke.
518 ഊപ്പ= Small fish.
520 ഉരുട്ടു= Fraud; പിരട്ട= Deceit, Cf. Frost and fraud both end in foul
522 Cf. A rolling stone gathers no moss. (The proverb seems to be a
- translation.)
527 Cf. Hunger is the best sauce.
529, 530}വാരണം= Elephant, Cf. The sleeping fox catcheth no poultry,
- (2) A closed mouth catcheth no flies.
535 Refers to the story of Vikrama and Urvasi
538 Cf. The losing horse blames the saddle, (2) Ill workmen quarrel with
- their tools.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |