410 ഇരുന്നുണ്ണരുത് കിടന്നുറങ്ങരുത്-
411 ഇരുന്നുനോക്കിയാൽ നിരന്നമൂട്-
412 ഇരുന്നിടത്തുനിന്നെഴുന്നേറ്റില്ല എങ്കിൽ രണ്ടും അറികയില്ല-
413 ഇരുമുറിപ്പത്തായത്തിൽ ഒരുമുറിവിത്തെന്റെത്-
414 ഇരുവാച്ചിയുടെ സൗരഭ്യം പീനാറിക്ക് വരുമൊ-
415 ഇറച്ചിയിരിക്കെ തൂവൽ പിടിക്കരുത്-
416 ഇറച്ചിക്ക്പോയോൻ വിറച്ചിട്ട്‌ചത്ത്. കാത്തിരുന്നോൻ നുണച്ചിട്ടും ചത്തു-
417 ഇറച്ചിതിന്മാറുണ്ട്; എല്ലു കോർത്തു കഴുത്തിൽ കെട്ടാറില്ല-
418 ഇറക്കെയിറക്കെ വെള്ളം; കൊടുക്കെകൊടുക്കെ ധനം-
419 ഇലക്കറിയെന്തിനു മഞ്ഞ, ഏക്കറക്കെന്തിനു മണ്ണ്-
420 ഇല മുള്ളേൽ വീണാലും, മുള്ള് ഇലമേൽ വീണാലും ഇലക്കു തന്നെ കേട്-
421 ഇല്ലത്തില്ലെങ്കിൽ കൊല്ലത്തും(കോലോത്തും) ഇല്ല-
422 ഇല്ലത്തുണ്ടെങ്കിൽ ചെല്ലുന്നെടത്തുമുണ്ട്-
423 ഇല്ലത്തുണ്ടോ മത്തിത്തല-
424 ഇല്ലത്തുനല്ലതിരിക്കുവാൻ പോകയില്ല-
425 ഇല്ലത്ത് പഴയരിയെങ്കിൽ ചെല്ലുന്നെടത്തും പഴയരി-
426 ഇല്ലത്ത് പെൺപെറ്റപോലെ ഇരിക്കുന്നതെന്തു?
427 ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ടറിയാം-
428 ഇല്ലത്തെ പൂച്ചപോലെ-
429 ഇല്ലാത്തവർക്ക് ആമാടയും പൊന്ന്-
430 ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്-
431 ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം-
432 ഇഷ്ടമില്ലാത്ത അച്ചി(പ്പെണ്ണ്) തൊട്ടതെല്ലാം കുറ്റം-
413 ഒരു മുറിവിത്തു=Has two meanings, ഒരു മുറിവിത്തു or paddy in one compartment and ഒരു മുറിവിത്തു=A piece of paddy.
418 Cf. Drawn wells are seldom dry, (2) Drawn wells have the sweetest water.
424 To be happy.
426 So very dejected.
431 വല്ലം=Belly.
432 അച്ചി=Wife, Cf. Love sees no faults, (2) Faults are thick where love is thin. (3) Where then is no love, all are faults, (4) Where love fails, we espy faults, (5) When a man is not liked, whatsever he doeth is amiss.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |