Jump to content

താൾ:MalProverbs 1902.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
21


354 ആഴമറിയാത്തിടത്ത്‌ കാലുവെക്കരുതു-

355 ആഴമുള്ളകുഴിക്കു നീളമുള്ള വടി-

356 ഇക്കരനിന്നു നോക്കുമ്പോൾ അക്കരപച്ച, അക്കരെ നിന്നു നോക്കുമ്പോൾ ഇക്കരപച്ച-

357 ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാൽ അത്രയും നന്ന്-

358 ഇഞ്ചിതിന്നകുരങ്ങിനെപോലെ-

359 ഇടച്ചേരിനായരും കുരുത്തോലചൂട്ടും-

360 ഇടത്തുകൈക്കുവലത്തുകൈതുണ, വലത്തുകൈക്കു

ഇടത്തുകൈ തുണ-

361 ഇടലചുടലക്കാകാ; ശൂദ്രനുഒട്ടുംആകാ-

362 ഇടികേട്ട പാമ്പ്പോലെ-

363 ഇടിക്കു കുമിൾപൊടിച്ചപോലെ-

364 ഇടിവെട്ടിയ മരംപോലെ-

364a ഇടിവെട്ടിയവനെ പാമ്പുകടിച്ചു-

365 ഇട്ടകൈക്കുകടിക്കുന്ന നായുടെസ്വഭാവം-

366 ഇട്ടിയമ്മഏറെമറിഞ്ഞാൽ കൊട്ടിയമ്പലത്തോളം-

367 ഇട്ടുനിരക്കുന്നഅച്ചിക്കു നിരങ്ങിഉണ്ണുന്നനായർ-

368 ഇണങ്ങാതെ പിണങ്ങിക്കൂടാ-

369 ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ

കുത്തിക്കൊല്ലും-

370 ഇണയില്ലാത്തവന്റെ തുണകെട്ടല്ല (പിടിക്കരുതു)

371 ഇണയില്ലാത്തവനോടു ഇണകൂടിയാൽ ഇണഒമ്പതുംപോകും

പത്താമതു താനുംപോകും

354 Cf. Look before you leap, for snakes among sweet

flowers do creep.

355 Cf. A great ship needs deep waters.

357 Cf. A mill, a clock and a women always want

mending, (2) A spaniel, a women and a walnut tree,
the more they be beaten the better they be.

361 ഇടല=A wood burning quickly; ചുടല=Funeral pyre.

363 കുമിൾ=Mushroom.

364aCf. Misfortunes never come single.

366 ഇട്ടിയമ്മ=Women; കൊട്ടിയമ്പലം=Gate.

367 അച്ചി=Wife; നായർ=Husband.

369 Generally applied to mahomedans.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/30&oldid=163289" എന്ന താളിൽനിന്ന് ശേഖരിച്ചത്