താൾ:MalProverbs 1902.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19

312 ആറ്റിൽ കളഞ്ഞേച്ചു അരികിൽ തപ്പിയാലോ-

313 ആർക്കാനിരുമ്പിടിക്കും അവനവനു തവിടിടിക്കയില്ല-

314 ആർക്കാനും കൊടുക്കുമ്പോൾ അരുതെന്ന് വിലക്കരുത്-

315 ആർക്കാനും കൊടുത്ത വസ്ത്രത്തിനീടേറും-

316 ആർക്കാനും വേണ്ടീട്ടോക്കാനിക്ക-

317 ആലത്തുരലും വീട്ടിഉലക്കയും ചീനത്തമ്മിയും വീട്ടിൽഒരുത്തിയും-

318 ആലസ്യമെന്നുമേ ആപത്തുകാരണം-

319 ആലി നാഗപുരത്ത് പോയപോലെ-

320 ആലുങ്കാ പഴുക്കുമ്പോൾ കാക്കയ്ക് വായ്പുണ്ൺ-

321 ആലുവായിൽ നിന്നു തഴവായിൽ പുക്കപിന്നെ ചട്ടുകവും ഉരുളിയും ഞാൻ കണ്ടിട്ടില്ല-

322 ആലെക്കൽനിന്നു പാല് കുടിച്ചാൽ വീട്ടിൽ മോരുണ്ടാകയില്ല-

323 ആലെക്കു വരുന്നെരത്ത് മോന്തെക്കടിക്കരുത്-

324 ആവണക്കെണ്ണ കൊണ്ട് മനാരിച്ച പോലെ-

325 ആവതുപോൽ ആചാരം-

326 ആവൽക്ക് ആവൽ വിരുന്നു വന്നാൽ അങ്ങേ കൊമ്പിലും ഇങ്ങേ കൊമ്പിലും തൂങ്ങിക്കൊള്ളും-

327 ആവശ്യക്കാരനു ഔചിത്യമില്ല-

328 ആവിയുമില്ല അനക്കവുമില്ല-

329 ആവുംകാലം ചെയ്തു ചാവും കാലം കാണാം-

330 ആശതീർന്നാൽ സമ്പത്തായി-


315 Cf. Every potter praises his own pot more, if it will be brocken.

317 Four good and dispensable things.

321 തഴവാ=this has a double meaning (1) A place and (2) തഴ+വാ=A liar's motto.

324 മനാരിക്ക=ശൌചിക്ക.

326 ആവൽ, വാവൽ=A large bat.

329 Cf. He dies like a beast, who has done no good while he lived, (2) A good life keeps off wrinkles (3) A young man idle, an old man needy.

330 Cf. A contented mind is a continual feast, (2) Content is more than a kingdom, (3) He is not poor that hath not much but he craves much,

(4) He is rich that satisfied.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/28&oldid=163286" എന്ന താളിൽനിന്ന് ശേഖരിച്ചത്