Jump to content

താൾ:MalProverbs 1902.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
124

2513 സുൽത്താൻ പക്കീറായാലും പക്കീർ സുൽത്താനായാലും :തരം അറിയിക്കും-


2514 സൂക്ഷിച്ചാൽ ദുഃഖി(ഖേദി)ക്കെണ്ടാ-

2515 സൂക്ഷിച്ചു നോക്കിയാൽ കാണാത്തതും കാണും-

2516 സൂചികൊണ്ടെടുപ്പാനുള്ളതു തൂമ്പാകൊണ്ടാക്കരുതു-

2517 സൂചിനോക്കി നാഴിഎണ്ണ എരിച്ചു-

2518 സൂചിപോയവഴിക്കെ നൂലുപോകൂ-

2519 സൂൎയ്യനെകണ്ടു പട്ടി കുരെക്കും പോലെ

2520 സേതുവിങ്കൽപോയാലും ശനിപ്പിഴവിടാതു-

2521 സേവമുഴുത്തിട്ടു കണ്ടി ഇറങ്ങിക്കൂടാ-

2522 സ്ഥാനത്തെളിയൊൻ കോണത്തിരിക്കണം-

2523 സ്ഥാനംവിറ്റു ചക്കരതിന്നുക-

2524 സ്വകാൎയ്യം തിന്നാൽ സൂകരം-

2525 സ്വരം നല്ലപ്പോഴെ പാട്ടു നിൎത്തികളയണം-

2526 സ്വരമുള്ളപ്പോൾ താളംവരാ, താളമുള്ളപ്പോൾ സ്വരംവരാ


2527 സ്വാമിദ്രൊഹി വീട്ടിനു പഞ്ചമഹാപാതകങ്ങൾ വാതിൽ-

2528 ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ


2513 Of. Though the wolf may lose his teeth, he never

loses his inclination


2514 Of. Prepare for sickness in the day of health and

for old age in thy youth (2) Waste not,want not


2516 Of. Nip the briar in the bud (2) A stitch in time

saves nine.


2521 കണ്ടി ഇറങ്ങുക=Pass the gate

2524 സൂകരം = Pig
 
2528 Of. It is hard to live in Rome and strive against the Pope.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/130&oldid=163212" എന്ന താളിൽനിന്ന് ശേഖരിച്ചത്