താൾ:Kundalatha.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രഹിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ ഞാൻ‌ പറഞ്ഞതിനെക്കുറിച്ചു് ഒട്ടും വ്യസനിപ്പാൻ സംഗതിയുണ്ടായിരുന്നില്ല.

പ്രതാപചന്ദ്രൻ: ഞാൻ അങ്ങുന്നു് പറഞ്ഞതിനെക്കുറിച്ചു് അല്പംപോലും വ്യസനിച്ചട്ടില്ല. അങ്ങനെ തെറ്റുതരിക്കരിക്കരുതേ. അങ്ങുന്ന് പറഞ്ഞതിനാൽ എനിക്കു് പ്രത്യക്ഷമായ എന്റെ അബദ്ധമാണു് എന്നെ ദു:ഖിപ്പിക്കുന്നതു്. (അതു പറഞ്ഞപ്പോൾ അഘേരനാഥൻ സ്വർണമയിയുടെ മുഖത്തേക്കു് ഒന്നു നോക്കി) ഇനി ഈ ദുർഘടത്തിൽനിന്നു് അപമാനം കൂടാതെ നിവൃത്തിക്കുവാൻ, അങ്ങേടെ ബുദ്ധികൗശലമല്ലാതെ എനിക്കു് യാതൊരു ആധാരവും ഇല്ല. ഞാൻതന്നെ ചന്ദനോദ്യാനത്തിലേക്കു് അങ്ങേ കാണാൻ വരേണമെന്നു തീർച്ചയാക്കിയിരുന്നു. അപ്പോഴേക്കാണു് അങ്ങുന്നു് ദൈവംതന്നെ അയച്ചു വന്നപോലെ എന്റെ സഹായത്തിന്നു് എത്തിയതു്.

അഘോരനാഥൻ: എന്നെ സ്വർണമയിയാണു് കൂട്ടികൊണ്ടുപോന്നതു്. അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങോട്ടുവരുന്നതല്ലായിരുന്നു. അവളുടെ വ്യസനം കണ്ടിട്ടാണു് ഞാൻ എന്റെ പണികൂടി നിർത്തിവെച്ചു പോന്നതു്. ആകട്ടെ, അതിരിക്കട്ടെ ഇവിടുന്നു് പ്രവൃത്തിച്ചതിന്റെ ഭവിഷ്യൽഫലങ്ങൾ ഇവിടുന്നു് നല്ലവണ്ണം അറിവാൻ സംഗതിയില്ല; അറിഞ്ഞിരിക്കേണ്ടതു് ആവശ്യവുമാണു്. ഒട്ടും പരിഭ്രമിക്കരുതു്. വരുന്നതു വരട്ടെ. ധൃഷ്ടതയാണു് പുരുഷന്മാർക്കു് ഈ വക സമയങ്ങിൽ അത്യാവശ്യം.

പ്രതാപചന്ദ്രൻ: നിവൃത്തിമാർഗം ആലോചിക്കുന്നതിന്നു് മുമ്പായി പ്രവൃത്തിയുടെ ദോഷം ഇത്രത്തോളമുണ്ടെന്നു് അറിഞ്ഞിരിക്കേണ്ടതു് ആവശ്യമാണല്ലൊ. ഞാൻ ആയതു് സൂക്ഷ്മമായി ഇനിയെങ്കിലും അറിയട്ടെ, പറയൂ.

അഘോരനാഥൻ: കൃതവീര്യൻ എന്ന ഇപ്പോഴത്തെ കുന്തളേശൻ അതിധീരനും, പരാക്രമശാലിയും ദുരഭിമാനിയുമാണു്. ആയുധവിദ്യശിക്ഷയിൽ അഭ്യസിച്ചിട്ടുമുണ്ടു്. അദ്ദേഹത്തിന്നു് സമനായ ഒരു യോദ്ധാവു് ഇന്നു് നമ്മുടെ രാജ്യത്തിൽ ഉണ്ടോ എന്നു സംശയമാണു്. അത്രയുമല്ല, അദ്ദേഹം മനസ്സിൽ ഇന്നതൊന്നു് ചെയ്യണമെന്നു നിരൂപിച്ചിട്ടുണ്ടെങ്കിൽ അതു് എങ്ങനെയെങ്കിലും ചെയ്തല്ലാതെ അടങ്ങുന്ന ആളല്ല. ചെയ്‌വാൻ ത്രാണിയുമുണ്ട്.

കുന്തളരാജ്യമോ--ഒരു മുപ്പതു് സംവത്സരത്തിന്നിപ്പുറം, ആ രാജ്യം വളരെ ഐശ്വര്യവതിയായിതീർന്നിരിക്കുന്നു. ഭണ്ടാരം തടിച്ചിരിക്കുന്നു--സേനകൾ അനവധി--പ്രബലന്മാരായ സേനാധിപന്മാർ--ബുദ്ധിമാന്മാരായ മന്തികൾ--ധനികന്മാരും രാജ്യഭക്തിയുമുള്ള പ്രജകൾ--ബഹുവർത്തകം നടന്നുവരുന്ന പട്ടണങ്ങൾ--കള്ളന്മാരുടെ ഉപദ്രവമില്ലാത്ത ചെത്തുവഴികൾ--യന്ത്രപ്പാലങ്ങൾ--വിദ്യാശാലകൾ--വൈദ്യശാലകൾ--എന്നുവേണ്ട പരി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/80&oldid=163087" എന്ന താളിൽനിന്ന് ശേഖരിച്ചത്