താൾ:Kundalatha.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നതു വായിച്ചു. അപ്പോൾതന്നെ അഘോരനാഥൻ ആ ഓല വാങ്ങി നോക്കി.


രാജാവ് : ദൈവകല്പിതം ഇങ്ങനെ അറിവാടവന്നതുതന്നെ അത്ഭുതം. എന്റെ മനോരഥവും ഇതിനോടു് അനുകൂലിച്ചതു് അധികം അത്ഭുതം. ഏതെങ്കിലും ഇനി കാലവിളംബം ഒട്ടും അരുതു്.

അഘോരനാഥൻ എന്തോ ഒരു ശങ്ക തോന്നിയതുപോലെ ആ ഓലയിൽ എഴുതിതു് കുറെ നേരം സൂക്ഷിച്ചു നോക്കി. ഇതു് ഇപ്പോൾ എന്റെ പക്കൽ ഇരിക്കട്ടെ എന്നു പറഞ്ഞു് രാജാവിനോടു വിടവാങ്ങി ഓലയും കൊണ്ടു പോയി.

രാജാവു് പ്രതാപചന്ദ്രനെ സമീപത്തിരുത്തി, തന്റെ മനോരാജ്യങ്ങളെ ഒക്കെയും അറിയിച്ചശേഷം രാജധർമത്തെയും രാജ്യപരിപാലനത്തെയും സംബന്ധിച്ച പല സാരമായ ഉപദേശങ്ങളെ പറഞ്ഞുകൊടുക്കുകയും ചെയ്തു.

അഘോരനാഥൻ രാജാവിന്റെ തിരുമുമ്പാകെനിന്നു പോന്ന ഉടനെ, ആ ഓല രാജകുമാരന്റെ പക്കൽ കൊടുത്തു് സന്ന്യാസിയെ എവിടുനിന്നെങ്കിലും കണ്ടുപിടിച്ചുകൊണ്ടുവരേണമെന്നു പറഞ്ഞു് ഏല്പിച്ചു് പല വഴിക്കും ആളുകളെ അയച്ചു് ചന്ദനോദ്യാത്തിലേക്കു പോയി. അവിടെ എത്തി തന്റെ ആസ്ഥാനമുറിയിൽ ചെന്നു് അഭിഷേകത്തിന്നു വണ്ടുന്നവരെ ഒക്കെയും വരുത്തുവാൻ എഴുത്തുകൾ എഴുതുമ്പോൾ, ഒരു ഭൃത്യൻ കടന്നുചെന്നു.

അഘോരനാഥൻ എന്തിന്നു വന്നൂ, എന്നു ചോദിക്കും ഭാവത്തിൽ അവന്റെ മുഖത്തേക്കു നോക്കി.


ഭൃത്യൻ:ഇന്നലെ രാത്രി സന്ധ്യമയങ്ങിയ ഉടനെ ശരീരവും മുഖവും മുഴുവനും മറച്ചു് ഒരു മനുഷ്യൻ ഇവിടുത്തെ കാണേണമെന്നു പറഞ്ഞുകൊണ്ടു് ഇവിടെ വന്നിരുന്നു.അടിയന്തരമായി ഒരു കാര്യം പറവാനാണെന്നും പറഞ്ഞു.


അഘോരനാഥൻ: എവിടുന്നാണു് എന്നു് മററും വിവരം ചോദിച്ചുവോ? ഭൃത്യൻ: അതു ഞങ്ങൾ ചോദിക്കായ്ക്കയില്ല. ഞങ്ങളോടു യാതൊന്നും പറഞ്ഞില്ല ചോദിച്ചതു മാത്രം ശേഷിച്ചു.


അഘോരനാഥൻ: ഇനി എപ്പോൾ വരുമെന്നു പറഞ്ഞതു്?


ഭൃത്യൻ:അതും പറക ഉണ്ടായില്ല. ഞാൻ അദ്ദേഹത്തെ എവിടെവച്ചെങ്കിലും കണ്ടു ക്കൊള്ളാം എന്നു മാത്രം പറഞ്ഞുപോയി.

അഘോരനാഥൻ' ഇനി വരുന്നതറിയട്ടെ ' എന്നു മാത്രം പറഞ്ഞു് ഭൃത്യനെ അയച്ചു് തന്റെ പണി നോക്കിത്തുടങ്ങുകയും ചെയ്തു. അന്നുതന്നെ നാലഞ്ചു നാഴിക രാച്ചെന്നപ്പോൾ ദൂരത്തുനിന്നു് ഒരു കുതിരയെ ഓടിക്കുന്നതു കേട്ടു. ആ സമയത്തു് ഉദ്യാനത്തിലേക്കു വന്നതായിരിക്കുമെന്നു് അഘോരനാഥൻ ആലോചിച്ചു കൊണ്ടിരിക്കെ ഒരു ഭൃത്യൻ ഓടിക്കൊണ്ടുവന്നു്, ഇന്നലെ വന്ന

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/40&oldid=163043" എന്ന താളിൽനിന്ന് ശേഖരിച്ചത്