Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


float
float

വേലയ്ക്കായി പോയനേരം
കടുവയാൽ പിടിക്കപ്പെട്ടു മരിച്ചുപോയി
ശേഷിച്ച മൂന്നു കുട്ടികൾ
ചേലോടു വളർന്നുവന്നു
സങ്കടം തീരുവാനായ് തുടങ്ങിയപ്പോൾ
നാളിതഞ്ചാറാകുന്നല്ലോ
എന്നുടെ കണവനാകും
ചോതിയെ വിറ്റ സ്ഥലം ഞാൻ അറിയുന്നില്ല
വാങ്ങിയവനെന്നെ കൊണ്ടു
പോകുവാനായ് തുടങ്ങുമ്പോൾ
കെട്ടിക്കുടിപ്പിച്ചു ഞാൻ കരഞ്ഞീടുന്നു.
കുളിപ്പിച്ചേ മകനേ ഞാൻ
ചോറു കൊടുത്തല്ലലോടെ
അവസാനത്തുരുളയും നീയുണ്ടോടാ മകനേ
മൂത്തകുട്ടി കണ്മണിയേ
പിരിഞ്ഞു ഞാൻ പോയിടട്ടേ
കുട്ടികളേ രണ്ടിനേയും നീ പോറ്റുമോ മകനേ...

(വി.വി. സ്വാമി, ഇ.വി. അനിൽ (സമ്പാദകർ) പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ, 1905-1939) കോട്ടയം, 2006, പുറം. 19-20)


മാരുടെകൂടെയും. ഇല്ലങ്ങളിലെന്നപോലെ ധനസ്ഥിതിയുള്ള നായർതറവാടുകളിലും പണിക്കാർക്ക് കുട്ടികളെ വളർത്തുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. പ്രായംകുറഞ്ഞ സ്ത്രീ മിക്ക കാര്യങ്ങളിലും പ്രായംകൂടിയ സ്ത്രീക്ക് വിധേയയായിരുന്നു.

സഞ്ചാരസ്വാതന്ത്ര്യകാര്യത്തിലും സൂക്ഷ്മപരിശോധന ആവശ്യമുണ്ട്. കേരളത്തിന്റെ പല ഭൂഭാഗങ്ങൾക്കും അതിരിട്ടിരുന്ന നദികൾ കടന്നാൽ ശൂദ്രസ്ത്രീ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരടങ്ങിയ വർണ്ണവ്യവസ്ഥപ്രകാരം നായന്മാർ 'ശൂദ്രവർണ്ണ'ത്തിൽ ഉൾപ്പെട്ടവരായിരുന്നു) ഭ്രഷ്ടാകുമെന്ന വിശ്വാസം 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെയും പലയിടത്തും ശക്തമായിരുന്നു. വടക്കേ മലബാറിൽ സ്ത്രീകൾ കോരപ്പുഴ കടക്കരുതെന്നായിരുന്നു നിയമം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ നായർ പുരുഷന്മാരെ ഇതു വെട്ടിലാക്കിയെന്നും ഈ നിബന്ധന ബാധകമല്ലായിരുന്ന നായർ ഉപജാതികളിലെ സ്ത്രീകളെ അവർ വിവാഹമാലോചിക്കുന്നുവെന്നും 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് മലബാറിൽ ഗവേഷണം നടത്തിയ നരവംശശാസ്ത്രജ്ഞൻ ഫ്രെഡ്ഫാസറ്റ് (Fred Fawcett) പറയുന്നു. മാസമുറ വന്നതിനുശേഷം 'ശുദ്ധ'മാകണമെങ്കിൽ മണ്ണാത്തിയുടെ കയ്യിൽനിന്ന് 'മാറ്റ്' വാങ്ങണമെന്ന വിശ്വാസവും നായർസ്ത്രീയുടെ ചലനസ്വാതന്ത്ര്യത്തെ ബാധിച്ചു. (മാസമുറ കഴിഞ്ഞാൽ കുളിച്ചു ശുദ്ധമായശേഷം മണ്ണാത്തി - അലക്കുകാരി - അലക്കിയെടുത്ത വസ്ത്രം ധരിക്കുന്നതിനാണ് 'മാറ്റ്' എന്നു പറഞ്ഞിരുന്നത്. മാറ്റു കിട്ടാനിടയില്ലാത്ത നാട്ടിലേക്കു പോകാൻ നായർസ്ത്രീകൾക്കു സമ്മതമില്ലായിരുന്നത്രെ!) > കാണുക പുറം 211 <

മരുമക്കത്തായ കൂട്ടുകുടുംബത്തിലെ മുതിർന്ന സ്ത്രീകൾ അനുഭവിച്ചിരുന്ന അധികാരത്തെക്കുറിച്ചുള്ള കഥകളോട് സാമ്യംപുലർത്തുന്ന പല കഥകളും മക്കത്തായ സമുദായമായ സുറിയാനി ക്രിസ്ത്യാനികൾക്കിടയിലുമുണ്ട്. ഈ അധികാരം തികച്ചും അനൗദ്യോഗികമായിരുന്നെന്നുമാത്രം. മൂത്തസ്ത്രീകൾക്ക് ഇളയസ്ത്രീകളുടെമേൽ അതിശക്തമായ നിയന്ത്രണാധികാരമുണ്ടായിരുന്നുവെന്ന് 19-ാം നൂറ്റാണ്ടിൽ കോട്ടയത്ത് പ്രവർത്തിച്ചിരുന്ന സി.എം.എസ് മിഷണറി ആയിരുന്ന ശ്രീമതി കോളിൻസ് രചിച്ച ഘാതകവധം (1877) എന്ന നോവൽ സൂചിപ്പിക്കുന്നു. സുറിയാനി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ധാരാളം ഉൾക്കാഴ്ചകൾ നൽകുന്ന ഈ കൃതിയിൽ ചെറുപ്പക്കാരിയും വിദ്യാസമ്പന്നയുമായ മറിയത്തെ തനിയാഥാസ്ഥിതികയായ ഒരു സ്ത്രീ പെണ്ണുകാണുന്ന ഒരു രംഗമുണ്ട്:

... ഇടുങ്ങിയ നോട്ടത്തോടും അതൃപ്തിഭാവത്തോടുംകൂടിയ ഒരു ചെറിയ സ്ത്രീ വന്നു മറിയത്തിന്റെ തലയിൽക്കിടന്ന കവണി പുറകോട്ടു വലിച്ചു...


43


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/43&oldid=162917" എന്ന താളിൽനിന്ന് ശേഖരിച്ചത്