Jump to content

താൾ:Kshathra prabhavam 1928.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൪ ==ക്ഷത്രപ്രഭാവം==

 ഗോവിന്ദ  – തിരുമനസ്സ!
 പ്രതാപ   –  എന്നെ ഒരിക്കലെങ്കിലും കൂടാരത്തിനു പുറത്തു  കൊണ്ടുപോകണം.മരിക്കുന്നതിനു മുൻപു ചിത്തോർ ദുർഗത്തെ   ഒന്നു കണ്ടാൽ കൊള്ളാമെന്നെനിക്കാഗ്രഹമുണ്ട്.   (ഗോവിന്ദസിംഹൻ വൈദ്യന്റെ നേരെ നോക്കുന്നു )
വൈദ്യൻ – വിരോധമില്ല, പുറത്തുകൊണ്ടുപോകാം.    (എല്ലാവരുംകൂടി പ്രതാപസിംഹന്റെപല്ലക്കെടുത്തു 		         പുറത്തുകൊണ്ടുപോയി കോട്ടയുടെ പുരോഭാഗത്തായി വയ്ക്കുന്നു )
 ഗോവിന്ദ – ( വൈദ്യനെവിളിച്ചുസ്വകാര്യമായി‌)  രക്ഷപ്പെടുമെന്നാശിക്കേണ്ടെന്നോ?
 വൈദ്യൻ  – വേണ്ടാ,  തീരെ വേണ്ടാ.
                  ( ഗോവിന്ദസിംഹൻ തല താഴ്ത്തി നില്ക്കുന്നു)

പ്രതാപ – (ശയ്യയിൽ നിന്ന് പകുതി എഴുന്നേററു ചിത്തോർ ദുർഗത്തെ നോക്കിക്കൊണ്ട്) ഇതു തന്നെടാണു ചിത്തോർ! രജപുത്രന്മാർക്കധീനമായിരുന്ന ആ അജേയദുർഗ്ഗം ഇതു തന്നെയാണ്. ഇപ്പോൾ അതിന്മേൽ മുഗളന്മാരുടെ കൊടി പറക്കുന്നു. ഞാനീ സമയത്ത് എന്റെ പൂർവികനും, പരേതനുമായ ബാപ്പാറാവലിനെ സ്മരിക്കുന്നു. ആ വീരശിഖാമണി ചിത്തോരിനെ ആക്രമിച്ച മ്ലേച്ഛന്മാരെ പരാജിതരാക്കി. ഗജനിക്കപ്പുറംകടത്തിവിട്ടു. ഗജനി സിംഹാസനത്തിൽ തന്റെ മരുമകനെ ആരോഹണം ചെയ്യിച്ചുപോൽ! സമരസിംഹനുംപട്ടാണികളുമായുണ്ടായ യുദ്ധവും എനിക്കിപ്പോൾ ഓർമ്മവന്നു. അന്നു കാഗർനദത്തിന്റെ നീലജലം മ്ലേച്ഛന്മാരുടെയും രജപുത്രന്മാരുടെയും രക്തം കൊണ്ട് അരുണവർണ്ണമായിത്തീർന്നു. റാണി പത്മിനി നിമിത്തമുണ്ടായ ആ മഹാസമരത്തിൽ വീരവനിതാവതംസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/256&oldid=162705" എന്ന താളിൽനിന്ന് ശേഖരിച്ചത്