താൾ:Kshathra prabhavam 1928.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==അഞ്ചാമങ്കം== ൨൪൩


രണ്ടാമൻ -    സലീമിനു രണ്ടു ചവിട്ടു കൊടുത്തതിനു ശേഷം അദ്ദേഹം	  ഉറക്കെ--”സലീം ! ‍ഞാൻ ശക്തസിംഹനാണ്. നോക്കൂ, ഞാൻ  തന്റെ  കടം തീർത്തു, ഇതു പലിശയും" എന്നു പറഞ്ഞു രണ്ടു ചവിട്ടു   കൂടി ചവിട്ടി.
ഒന്നാംദർശ – വലിയ ധൈര്യം തന്നെ!
രണ്ടാംദർശ – ശക്തസിംഹൻ മരിച്ചുവോ?
ഒന്നാമൻ    -ഉവ്വ്.
മൂന്നാമൻ   -  അദ്ദേഹത്തെ ദഹിപ്പിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുന്നതെന്നു 		    പോയി നോക്കുക.
                                      (എല്ലാവരും പോകുന്നു)
                                 -----------------------------------
                                       ===രംഗം 8===
                  ------------
                       സ്ഥാനം – പിത്തോരിനു സമീപമുള്ള കാട്.
                                     സമയം --- സന്ധ്യ.
   [പ്രതാപസിംഹൻ മൃത്യുശയ്യയിൽ കിടക്കുന്നു.പുരോഭാഗത്തു വൈദ്യരാജനും 	രജപുത്ര സർദാരും, പൃത്ഥ്വിരാജനും, അമരസിംഹനും നിൽക്കുന്നു.]
പ്രതാപൻ – പൃത്ഥ്വിരാജൻ! ഇതും അനുഭവിക്കേണ്ടി വന്നു! എനിക്കു           സമ്രാട്ടിന്റേയും കൃപാപാത്രമാകേണ്ടിവന്നു!
പൃത്ഥ്വി   –   ഇത് അദ്ദേഹത്തിന്റെ കൃപയല്ല, ഭക്തിയാണു്.

പ്രതാപ - നിരർത്ഥകമായ വാക്കുകൾ കൊണ്ടെന്താണു പ്രയോജനം? ഭക്തി എന്ന പദത്തിന്റെ താല്പര്യമെന്താണ്; ഇതു കൃപയാണ്- ഞാനിപ്പോൾ ഭാഗ്യഹീനനും, ദുർബലനും,പീഡിതനും ദു:ഖിതനുമാകുന്നതുകൊണ്ടു സമ്രാട്ട് എന്നോടെതിർക്കുന്നില്ല. മരണസമയത്ത് ഇപ്രകാരമുള്ള വാക്കുകളും കേൾക്കേണ്ടിവന്നു! ഓഹോ! ഗോവിന്ദസിംഹാ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/255&oldid=162704" എന്ന താളിൽനിന്ന് ശേഖരിച്ചത്