താൾ:Kshathra prabhavam 1928.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൪ ക്ഷത്രപ്രഭാവം

    (ഗോവിന്ദസിംഹൻ പോയി കൈവിലങ്ങിലിട്ടിരിക്കുന്ന മഹാബത്തിനെ ശിപായിമാരോടുക്കുടെ കൊണ്ടു വരുന്നു.)                   പ്രതാപ –കൈവിലങ്ങരിക്കളയു.                           (ശിപായി മഹാബത്തിൻറെ കയ്യാമം ഊതുന്നു.)                  പ്രതാപ-മഹാബത്തു്! പോകാം. ഞാൻ തന്നെ വിട്ടയക്കുന്നു. താൻ ഇപ്പോൾതന്നെ ആഗ്രയിലേക്കു പോകണം. ഈ യുദ്ധത്തിനിടയിൽ എനിക്കു മാനസിംഹനുമായി സമാഗമാമുണ്ടാകുമെന്നുഞാൻ പ്രതീക്ഷിച്ചിരുന്നുവെന്നു് അദ്ദേഹത്തോ പറയണം. അദ്ദേഹം ഈ സമരത്തിനു  വന്നിരുന്നെക്കിൽ എനിക്കു ഹൽദിഘാട്ടിക്കു പകരംവീട്ടാമായിരിന്നു. മുഗൾസേനാപാതി മാനസിംഹനോടു് ഒരു തവണയെകകിലും പോരുതി നോക്കിയാൽകൊള്ളാമെന്നു് എനിക്ക് ആഗ്രഹാമുണ്ടെന്നു് അദ്ദേഹത്തെ അറിയിക്കണം. എന്നാലിപ്പോൾ പോകാം.  (മഹാബത്തു മൌനമായി തലയും താഴൂത്തിപോകുന്നു)             

പ്രിത്ഥ്വി – ഉദയപുരം അവിടത്തെഅധീനത്തിലായില്ലേ?

പ്രതാപ – ഉവ്വു്.                                           

പ്രിത്വി – ഇനി ചിത്തോർ മാത്രമേ ബാക്കിയുള്ളു; അല്ലേ? (ശക്തസിംഹൻ പ്രാവേശിക്കുന്നു) പരതാപ – അനുജാ വരൂ! (എഴുനേറ്റു ശക്തസിംഹനെ മാറോടണയ്ക്കുന്നു) അനുജാ! ക്ഷണനേരം വൈകിപ്പോയെന്നുവരുകിൽ എനിക്കു തന്നെ ജീവനോടെ കാണ്മാൻ സാധിക്കുകായില്ലായിരുന്നു.

ശക്ത – ജേൃഷ്ഠ!അങ്ങുന്നു് എന്നെ രക്ഷിച്ചു; പക്ഷേ (ദിർഗഘശ്വാസം വിട്ടു) ഈ യുദ്ധത്തിൽ എൻറെ സർവ്വസ്വവും നശിച്ചു.          

പ്രതാപ – എന്താണു സംഭവിച്ചതു്?

ശക്ത – എൻറെ പത്നി ഭൌളത്തുന്നീസ മാരിച്ചുപോയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/226&oldid=162700" എന്ന താളിൽനിന്ന് ശേഖരിച്ചത്