താൾ:Kshathra prabhavam 1928.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമങ്കം ൨൧൩ ശക്ത-പോകുക; അശ്വങ്ങൾ തയ്യാറുണ്ടു്.

   (ഇരുവരും അവിടേനിന്നു താഴത്തിറക്കുന്നു.അണിയറയിൽ യുദ്ധകോലാഹലം മുഴങ്ങുന്നു ദുർഗ്ഗാദധൃകഷൻ മതിലിനു താഴെ ചെല്ലുന്നും.) 

ദുർഗ്ഗാ-യുദ്ധം ആരംഭിച്ചു. ജയം നെടുന്നതിനു് ഒരു ഉപായവും കാണമാനില്ല. എതിരുഭാഗത്തു പതിനായിരം രജപുത്രന്മാർ മാത്രം! എന്തൊരു കോലാഹലം! എന്തൊരു ഭീഷണഗർജജനം

     (അണിയറയിൽ “ റാണാപ്രതാപസിംഹൻ ജയിക്കട്ടെ” എന്നു മുറവിളി കേൾക്കുന്നു.)

ദുർഗ്ഗാ-(ആശ്ചര്യത്തോടെ) ഇതെന്താണ്? (അണിയറയിൽ വീണ്ടും “റാണാപ്രതാപസിംഹൻ ജയിക്കട്ടെ” എന്നുള്ള ശബദം ക്കേൾക്കുന്നു.) ദുർഗ്ഗാ-ആവു, ഇനി ഭയപ്പെടാനില്ല. റാണാതിരുമനസ്സു കൊണ്ടു ദുർഗ്ഗാത്തെ രക്ഷിക്കുന്നതിനു സൈന്യസമേതം വന്നിട്ടുണ്ട്. ഇനി പേടിക്കേണ്ടാ.(പോകുന്നു) രംഗം3. സ്ഥാനം-ദുർഗ്ഗത്തിൻറെ സമീപമുത്തുള്ള പോർക്കളം – പ്രതാപസിംഹൻറെ കുടാരം.

സമയം-സന്ധ്യ. (പ്രതാപസിംഹൻ,ഗോവിന്ദസിംഹൻ,പൃത്ഥ്വിരാ ജൻ എന്നിവർ ആയുധപാണികളയി നിൽക്കുന്നു) പ്രതാപ-ഇതെല്ലാം ദേവിയുടെ പ്രസാദംതന്നെ. പൃത്ഥ്വി-മഹാബാത്തുഖാൻകൂടി തടവുകാരനായല്ലൊ ഗോവിന്ദ-എണ്ണായരം മുഗൾസൈന്യം നശിച്ചപോയി. പ്രതാപ-ഗോവിന്ദസിംഹാ,മഹാബത്തിനെ ഇങ്ങോട്ടു കൊണ്ടുവരൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/225&oldid=162699" എന്ന താളിൽനിന്ന് ശേഖരിച്ചത്