താൾ:Kshathra prabhavam 1928.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമങ്കം ൨൧൧

ശക്ത-ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇന്നു- (ബാഷ്പവൃഷ്ടികൊണ്ടു കണഠം സതംദിക്കന്നു.) ദൌളത്ത്-നല്ല കാര്യ്യം,അങ്ങു പറഞ്ഞാൽ ഞാൻ വിശ്വസിക്കുകയയില്ലെന്നോ? തീരെ അപരിചിതനായ അങ്ങയുടെ പാദങ്ങളിൽ വിശ്വാസപൂർവ്വം എൻറെ സർവ്വസ്വത്തേയും അർപ്പിച്ച സ്ഥിതിക്ക് അങ്ങയുടെ വാക്കു മാത്രം ഞാൻ വിശ്വസിക്കയില്ലെന്നോ? അങ്ങയുടെ വാക്ക് അസത്യമായാൽകൂടി തരക്കേടില്ല. ഞാൻ മറ്റൊന്നും യാചിക്കുകയോ തറ്ക്കിക്കുകയൊ ചെയ്കയില്ല. ഇതുവരെ അപ്രകാരം ചെയ്തിട്ടുമില്ല; ജീവത്യാഗംത്തി നാരംഭിക്കുന്ന സമയത്തു് ഇനി ചോയകയുമില്ല. ഇതു കേട്ടിട്ടെന്താണു പ്രയോജനം എന്നു ചോദിക്കുന്ന പക്ഷം ഞാൻ ഒരബലയാണു്; സ്ത്രീവർഗ്ഗത്തിനു് ഇതിലും വലുതായ ഇച്ഛ ലോകത്തിലെല്ലന്നാണു സമാധനം . ഇന്നു് ആഗ്രഹസിദ്ധിവരുന്നപക്ഷം എനിക്കു സുഖമായി മരികാം.പറയു-ഒരിക്കലുംങ്കിലും പറയു-ഒരിക്കലെങ്കിലും പറയൂ. ശക്ത-ദൌളത്തു ദിവ്യജേൃതിസ്സു വിളയാടുന്നു. സ്വരത്തിനെന്താരു മാധുർയ്യമാണു്. ഇതരവനിതാസാധാരരണമായ ഈ യോഗൃതയെ ഒട്ടുംതന്നെ തീരെ ശ്രദധിക്കാത്ത ഞാൻ ഒരു മൂർഖൻതന്ന.തീരെ അന്ധനും സ്വാർതഥമായമായിട്ടാണു ഞാൻ കാണുന്നത്. ഈ കാർയ്യം സ്വപ്നത്തിൽക്കൂടി ഞാൻ വിചാരിച്ചിട്ടില്ല. ദൌളത്തു! ദൌളത്ത്! ഇന്നു നിങ്ങളെന്തൊരു വിദ്യയാണു പ്രയോഗിച്ചതു?എൻറെ രക്തത്തിൽകൂടി വ്യാപിച്ചിരുന്ന ഈ ദുഢവിശ്വാസത്തെ നിങ്ങളിന്നു തീരെ ദുരികരിച്ചിരിക്കുന്നു! ഈ ഇന്ദജാലം പ്രയോഗിക്കുന്നത്തിനു എത്ര വൈകിച്ചതെന്താണു ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/223&oldid=162697" എന്ന താളിൽനിന്ന് ശേഖരിച്ചത്